ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ക്യാ​ന്പ്
Wednesday, October 23, 2019 11:01 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ക്യാ​ന്പ് നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് കു​ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 8.45ന് ​അ​തി​രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര ക​ർ​മ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക്ലാ​സ് ന​യി​ക്കും. 26ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​ കു​ർ​ബാ​ന. തു​ട​ർ​ന്നു​ള്ള സ​മ​യ​ങ്ങ​ളി​ൽ ബി​ഷ​പ്പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, റ​വ.​ഡോ.​ മാ​ണി പു​തി​യി​ടം, റ​വ.​ഡോ.​ജോ​ബി മൂ​ല​യി​ൽ, അ​ഡ്വ. ​ജോ​ജി ചി​റ​യി​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു ക്ലാ​സു​ക​ൾ ന യി​ക്കും.
രാ​വി​ലെ 11.30നു ​ന​ട​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ ഡോ.​പി.​സി.​അ​നി​യ​ൻ​കു​ഞ്ഞ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. റ​വ.​ഡോ.​ ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, റ​വ.​ഡോ.​ ജോ​സ് നി​ല​വു​ന്ത​റ, ഡോ.​ റൂ​ബി​ൾ​രാ​ജ്, ഡോ.​ സി​സ്റ്റ​ർ പ്ര​സ​ന്ന എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ റ​വ.​ഡോ.​ ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌ട​ർ ഫാ.​ സി​റി​യ​ക് കോ​ട്ട​യി​ൽ ആ​രാ​ധ​ന ന​യി​ക്കും.
27നു ​രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​താ വി​കാ​രി ​ജ​ന​റാ​ൾ മോ​ണ്‍.​ ഫി​ലി​ഫ്സ് വ​ട​ക്കേ​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.
വി​കാ​രി​ ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍.​ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ, മോ​ണ്‍.​ തോ​മ​സ് പാ​ടി​യ​ത്ത്, ചാ​ൻ​സല​ർ റ​വ.​ഡോ.​ഐ​സ​ക് ആ​ല​ഞ്ചേ​രി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, സെ​ക്ര​ട്ട​റി ഡോ.​ ഡൊ​മ​നി​ക് ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​രേ​ഖാ മാ​ത്യൂ​സ്, ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.