പോ​ലീ​സ് വേ​ഷ​ത്തി​ല്‍ യു​വ​തി​ക​ളു​ടെ മ​ല​ക​യ​റ്റം; പു​തു​ശേ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Saturday, November 16, 2019 11:44 PM IST
തി​രു​വ​ല്ല: 2018 ​ഒ​ക്ടോ​ബ​റി​ല്‍ തു​ലാം​മാ​സ പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ള്‍ പോ​ലീ​സ് വേ​ഷം ധ​രി​പ്പി​ച്ച് ര​ണ്ട് യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വ് ജോ​സ​ഫ് എം. ​പു​തു​ശേ​രി​യി​ല്‍നി​ന്നു ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സ് ച​ട്ട​ത്തി​ന്‍റെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി പു​തു​ശേ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

പോ​ലീ​സ് യൂ​ണി​ഫോ​മി​ന്‍റെ ദു​രു​പ​യോ​ഗം സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​മാ​ണെ​ന്നും കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും പു​തു​ശേ​രി മൊ​ഴി ന​ല്‍​കി. ര​ഹ​ന ഫാ​ത്തി​മ​യെ​യും മ​റ്റൊ​രു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യെ​യു​മാ​ണ് ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്ന് പോ​ലീ​സ് ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്.