സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സ്കൂ​ളി​ൽ എ​ക്സ്പോ നാ​ളെ മു​ത​ൽ ‌‌
Tuesday, November 19, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രീ​ഗോ​റി​യ​ൻ ജൂ​ബി​ലി എ​ക്സ്പോ 2019 നാ​ളെ​യും 22നു​മാ​യി ന​ട​ക്കും.

ശാ​സ്ത്ര, സാ​ങ്കേ​തി​ക, ആ​രോ​ഗ്യ, ഗ​ണി​ത, വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​മാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി സ്കൂ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.തു​ന്പ വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​ർ, തി​രു​വ​ന​ന്ത​പു​രം സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ്യൂ​സി​യം, മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജ്, ത​പാ​ൽ വ​കു​പ്പ്, ക​ഐ​സ്ഇ​ബി സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ വി​വി​ധ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും സ്റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.

ക​ള​ർ മി​ക്സിം​ഗ് പ​രീ​ക്ഷ​ണ​ങ്ങ​ൾ, മി​നി പ്ലാ​ന​റ്റോ​റി​യം, നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പു​രാ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​ളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11ന് ​ബ​ഹി​രാ​കാ​ശ​ത്ത് ഇ​ന്ത്യ പ​രി​പാ​ടി​യി​ൽ ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി മു​ഖാ​മു​ഖം ക്ര​മീ​ക​രി​ക്കും. 22നു ​രാ​വി​ലെ 11ന് ​മാ​ധ്യ​മ സെ​മി​നാ​ർ. 22നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന​സ​മ്മേ​ള​നം സി.​ജി. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ർ​ജ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് മാ​ത്യു, ഫാ.​എ​ബി ടി. ​സാ​മു​വേ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ് വി.​കോ​ശി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ബു​ജി കൊ​ട്ട​യ്ക്കാ​ട്, എ​ക്സ്പോ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ജോ​ർ​ജ്, യോ​ഹ​ന്നാ​ൻ കൊ​ന്ന​യി​ൽ, ഷാ​ജി തൈ​പ്ലാ​വി​ള​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌