ക​ന​ത്ത മ​ഴ: മ​ത്സ​ര​ങ്ങ​ളെ​യും ബാ​ധി​ച്ചു ‌
Tuesday, November 19, 2019 10:56 PM IST
‌റാ​ന്നി: ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഉ​ച്ച​ക​ഴി​ഞ്ഞ് ക​ന​ത്ത മ​ഴ പെ​യ്തു. ഒ​ന്നാം​വേ​ദി​യി​ൽ ഭ​ര​ത​നാ​ട്യം മ​ത്സ​ര​ങ്ങ​ൾ മ​ഴ കാ​ര​ണം നി​ർ​ത്തി​വ​ച്ചു. ഇ​തേ​സ​മ​യം വ​യ​ലാ​ർ സ്മൃ​തി​യും സം​ഗീ​തോ​പ​ഹാ​ര​വും വി​ഷ​യ​ത്തി​ൽ സാം​സ്കാ​രി​ക​സം​ഗ​മം ഒ​ന്നാം​വേ​ദി​യി​ൽ ന​ട​ന്നു.ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, ബാ​ൻ​ഡു​മേ​ളം മ​ത്സ​ര​ങ്ങ​ൾ ഇ​വ കാ​ര​ണം ഒ​ന്നാം​വേ​ദി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​തു ത​ന്നെ ഉ​ച്ച​യോ​ടെ​യാ​ണ്. ഇ​തി​നി​ടെ​യി​ലാ​ണ് മ​ഴ​യു​മെ​ത്തി​യ​ത്.

ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ഒ​ന്നാം​വേ​ദി​യി​ലെ പ​ന്ത​ലി​ലേ​ക്കൊ​ഴു​കി​യെ​ത്തി. മ​റ്റു വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട കു​ട്ടി​ക​ളു​ടെ യാ​ത്ര​യെ​യും മ​ഴ ത​ട​സ​പ്പെ​ടു​ത്തി. ‌