വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ രം​ഗോ​ത്സ​വം അ​ടൂ​രി​ൽ
Wednesday, November 20, 2019 11:11 PM IST
പ​ത്ത​നം​തി​ട്ട: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ൻ മേ​ഖ​ലാ ക​ലോ​ത്സ​വം രം​ഗോ​ത്സ​വ് 2019 24ന് ​അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ക്കും. ക​ന്യാ​കു​മാ​രി മു​ത​ൽ കോ​ട്ട​യം​വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലും യു​എ​ഇ​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന 175 ഓ​ളം ക്ല​ബു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ൻ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 750 ഓ​ളം ക​ലാ​കാ​ര​ൻ​മാ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ജി​ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ഫ.​ജോ​ണ്‍ എം. ​ജോ​ർ​ജ്, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പ്ര​ശാ​ന്ത്, അ​ന്ന​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.