പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് നി​ല​വി​ൽ വ​രും
Thursday, November 21, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ പു​തി​യ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മെ​ന്ന് റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. വീ​ണ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു നി​ല​വി​ലു​ള്ള കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ന്‍റെ ആ​സ്ഥാ​നം കോ​ഴ​ഞ്ചേ​രി ആ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വീ​ണാ ജോ​ർ​ജ് സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ച​ത്.
കോ​ന്നി, അ​ടൂ​ർ, മ​ല്ല​പ്പ​ള​ളി, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, റാ​ന്നി താ​ലൂ​ക്കു​ക​ളാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ള്ള​ത്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​നെ വി​ഭ​ജി​ച്ച് 2014 ഓ​ഗ​സ്റ്റി​ലാ​ണ് കോ​ന്നി താ​ലൂ​ക്ക് രൂ​പീ​ക​രി​ച്ച​ത്. നി​ല​വി​ൽ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ 11, കോ​ന്നി, അ​ടൂ​ർ താ​ലൂ​ക്കു​ക​ളി​ൽ 14 വീ​ത​വും മ​ല്ല​പ്പ​ള​ളി താ​ലൂ​ക്കി​ൽ ഒ​ൻ​പ​ത്, തി​രു​വ​ല്ല താ​ലൂ​ക്കി​ൽ 12, റാ​ന്നി താ​ലൂ​ക്കി​ൽ പ​ത്ത് വി​ല്ലേ​ജു​ക​ളു​ണ്ട്.
തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ടു​ന്ന വി​ല്ലേ​ജു​ക​ളെ ജ​ന​ങ്ങ​ൾ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ വി​ഭ​ജി​ച്ച് പ​ത്ത​നം​തി​ട്ട കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു പു​തി​യ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കു​ന്ന​തി​നോ​ടു സ​ർ​ക്കാ​രി​ന് യോ​ജി​പ്പാ​ണു​ള്ള​ത്.
പു​തി​യ താ​ലൂ​ക്കു​ക​ളു​ടെ രൂ​പീ​ക​ര​ണ​വും അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ലൂ​ക്ക് പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മി​ഷ​ണ​റേ​റ്റി​ലെ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ കേ​ര​ള സ്റ്റേ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സെ​ന്‍റ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഡാ​റ്റാ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും വി​ല്ലേ​ജു​ക​ളു​ടെ​യും ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ​യും പേ​ര്, വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടു​ന്ന താ​ലൂ​ക്ക്, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര് ,പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ​യും ആ​കെ​യു​ള്ള വോ​ട്ട​ർ​മാ​രു​ടെ​യും 2011 ലെ ​ജ​ന​സം​ഖ്യ നി​ര​ക്ക് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.
പ്ര​സ്തു​ത വി​വ​ര​ങ്ങ​ളും സ്കെ​ച്ചും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ടീ​മി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക് തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കും.
പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റ​വ​ന്യു മ​ന്ത്രി അ​റി​യി​ച്ചു.
ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ടും ഭ​ര​ണ​പ​ര​മാ​യ എ​ളു​പ്പ​ത്തി​നും ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പു​തി​യ താ​ലൂ​ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് പു​നഃ​സം​ഘ​ടി​പ്പി​ച്ച് തി​രു​വ​ല്ല​യു​ടെ ഭാ​ഗ​മാ​യ തോ​ട്ട​പ്പു​ഴ​ശേ​രി​യും, കോ​യി​പ്ര​വും ഉ​ൾ​പ്പെ​ടു​ത്തി കോ​ഴ​ഞ്ചേ​രി ആ​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്നു​മാ​ണ് വീ​ണാ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട​ത്.
കോ​ന്നി താ​ലൂ​ക്കി​ലെ മൈ​ല​പ്ര വി​ല്ലേ​ജ് പു​തി​യ പ​ത്ത​നം​തി​ട്ട താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​ബ്മി​ഷ​നി​ലൂ​ടെ എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.
2018ലെ ​പ്ര​ള​യ കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലും മ​റ്റും കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​ർ​ക്കാ​ണ് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​തെ​ന്നും വീ​ണാ ജോ​ർ​ജ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.
1919 ൽ ​ശ്രീ മൂ​ലം പ്ര​ജാ​സ​ഭ​യി​ൽ സ​ര​സ​ക​വി മൂ​ലൂ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ദ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.
നൂ​റ് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും അ​തേ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ നി​ല​കൊ​ള്ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ച​തെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. കൊ​ല്ലം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന​പ്പോ​ൾ പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി ഒ​രു താ​ലൂ​ക്ക് ഉ​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല രൂ​പീ​ക​രി​ച്ച​തോ​ടെ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വേ​ണ​മെ​ന്നാ​വ​ശ്യം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്ക് പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നാ​ലെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ മ​ണ്ഡ​ല പു​നഃ​സം​ഘ​ട​ന​യി​ൽ പ​ത്ത​നം​തി​ട്ട നി​യ​മ​സ​ഭ മ​ണ്ഡ​ല​വും ന​ഷ്ട​മാ​യി. നി​ല​വി​ൽ പ​ത്ത​നം​തി​ട്ട കേ​ന്ദ്ര​മാ​ക്കി​യു​ള്ള മ​ണ്ഡ​ലം ആ​റ​ന്മു​ള​യാ​ണ്. ജി​ല്ല​യു​ടെ പേ​രി​ൽ താ​ലൂ​ക്കും നി​യ​മ​സ​ഭ മ​ണ്ഡ​ല​വും ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട.‌