കോ​ഴ​ഞ്ചേ​രി​യി​ൽ ക​ഞ്ചാ​വ് വേ​ട്ട ‌
Friday, November 22, 2019 10:53 PM IST
‌കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ൽ 1.600 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ ക​ഞ്ചാ​വ് ബീ​ഡി വ​ലി​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ​ന്മു​ള പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ക​ഞ്ചാ​വ് വി​പ​ണ​ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു വ​ന്ന കു​ന്പ​നാ​ട് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് വ​ഞ്ചി​ത്ര പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ൽ വ​ച്ച് പോ​ലീ​സ് വ​ല​യി​ലാ​യ​ത്. കോ​ഴ​ഞ്ചേ​രി​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണെ​ന്ന് പ്ര​തി പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യാ​ണ​റി​വ്.
ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ ജി. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദി​ജേ​ഷ്, സി.​കെ.​വേ​ണു, സി​പി​ഒ ഉ​ദ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​ത് . സ്കൂ​ൾ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​പ​ണ​നം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യ സൂ​ച​ന​ക​ളേ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ‌