അ​ടൂ​ർ അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഫെ​ബ്രു​വ​രി​യി​ൽ ‌‌
Monday, December 2, 2019 11:00 PM IST
അ​ടൂ​ർ: നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്ര​മേ​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ട് 2020 ഫെ​ബ്രു​വ​രി 28, 29 മാ​ർ​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ലാ​യി അ​ടൂ​രി​ൽ ന​ട​ക്കും.
ലോ​ക സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ, പ്രാ​ദേ​ശി​ക സി​നി​മ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12 എ​ണ്ണ​വും കൂ​ടാ​തെ മാ​സ്റ്റേ​ഴ്സ് ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.
പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ ച​ർ​ച്ച, സം​സ്ഥാ​ന ത​ല ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ങ്ങ​ൾ, ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും ഛായാ​ഗ്രാ​ഹ​ക​നു​മാ​യി​രു​ന്ന എം.​ജെ. രാ​ധാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ​വും ന​ട​ത്തും.
സ​മ്മാ​നാ​ർ​ഹ​മാ​കു​ന്ന​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തു​മാ​യ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും അ​ഭി​നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.
ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി ചെ​യ​ർ​മാ​ൻ, ഡോ.​ബി​ജു ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ, സി.​സു​രേ​ഷ് ബാ​ബു ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ബി.​രാ​ജീ​വ് പെ​രും​പു​ഴ, മോ​ഹ​ൻ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ‌