‌നാ​ര​ങ്ങാ​ന​ത്തും ത​ണ്ണി​ത്തോ​ട്ടി​ലും സൂ​പ്പ​ർ മാ​വേ​ലി സ്റ്റോ​റു​ക​ൾ ‌
Wednesday, December 4, 2019 11:41 PM IST
‌നാ​ര​ങ്ങാ​നം: നാ​ര​ങ്ങാ​ന​ത്തു മാ​വേ​ലി സ്റ്റോ​റി​ന് പ​ക​രം ഉ​പ​ഭോ​ക്താ​വി​ന് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി അ​നു​വ​ദി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്റ്റോ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ആ​ദ്യ വി​ല്പ​ന ന​ട​ത്തും.

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് മാ​വേ​ലി സ്റ്റോ​റി​ന് പ​ക​ര​മാ​യി അ​നു​വ​ദി​ച്ച സ​പ്ലൈ​കോ​യു​ടെ സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും. കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ആ​ദ്യ വി​ല്പ​ന ന​ട​ത്തും.

സ​പ്ലൈ​കോ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​എ​ന്‍ സ​തീ​ഷ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ് ബീ​ന, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.