പ്ര​ള​യ​ദു​രി​താ​ശ്വാ​സം തി​രി​കെ പി​ടി​ക്ക​ൽ ! വീ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്, വെ​ട്ടി​ലാ​യ​ത് പ്ര​ള​യ​ബാ​ധി​ത​ർ ‌
Wednesday, December 4, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ഹാ​യം തി​രി​കെ പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​രോ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും വി​വാ​ദ​ത്തി​ൽ. അ​നു​വ​ദി​ച്ച തു​ക​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല്ലെ​ന്നി​രി​ക്കേ അ​ന​ധി​കൃ​ത​മെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ലെ സാ​ധു​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു.

പ്ര​ള​യ​സ​ഹാ​യം അ​നു​വ​ദി​ച്ച​തി​ലെ വീ​ഴ്ച​യും പാ​ളി​ച്ച​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി വി​ശ​ദീ​ക​ര​ണം. അ​ന​ർ​ഹ​മാ​യി ല​ഭി​ച്ച തു​ക​യാ​ണ് മ​ട​ക്കി ന​ൽ​കേ​ണ്ട​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തു​ക അ​ന​ർ​ഹ​മാ​ണെ​ന്ന വി​ശ്വാ​സം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കി​ല്ല. പ്ര​ള​യ​ത്തി​ൽ വീ​ടു​ൾ​പ്പെ​ടെ ന​ഷ്ട​മാ​യ​വ​ർ​ക്ക് ല​ഭി​ച്ച തു​ക അ​ധി​ക​മാ​ണെ​ന്ന വി​ശ്വാ​സം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കി​ല്ല.

പ്ര​ള​യം ജി​ല്ല​യി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കു​ക​യും അ​ർ​ഹ​രാ​യ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച പ​രാ​തി​യി​ലെ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ക അ​നു​വ​ദി​ച്ച ചി​ല ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​ർ​ക്ക് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ ന​ഷ്ട​പ​രി​ഹാ​ര​തു​ക​യ്ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നും സൂ​ചി​പ്പി​ച്ച് അ​പ്പീ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.
ഈ ​അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ചി​ല​ർ​ക്ക് അ​ർ​ഹ​ത ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി ഉ​യ​ർ​ന്ന തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

ഇ​ത്ത​ര​ത്തി​ൽ ര​ണ്ടാ​മ​ത് ഉ​യ​ർ​ന്ന തു​ക അ​നു​വ​ദി​ച്ച കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ 36 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ടാ​മ​ത് ഉ​യ​ർ​ന്ന തു​ക അ​നു​വ​ദി​ച്ച​പ്പോ​ൾ ആ​ദ്യം അ​നു​വ​ദി​ച്ച തു​ക കി​ഴി​ച്ച് ബാ​ക്കി തു​ക ന​ൽ​കേ​ണ്ട​തി​നു പ​ക​രം മൊ​ത്തം തു​ക​യും വീ​ണ്ടും അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച തു​ക​യാ​ണ് ഇ​പ്പോ​ൾ തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ 36 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​കെ 23,25,000 രൂ​പ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. 36 ഗു​ണ​ഭോ​ക്താ​ക്ക​ളോ​ടു ര​ണ്ടു ത​വ​ണ അ​നു​വ​ദി​ച്ച തു​ക​യി​ൽ നി​ന്നും പ്രാ​ഥ​മി​ക​മാ​യി അ​നു​വ​ദി​ച്ച തു​ക തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ൽ 15 ഗു​ണ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ൾ​ക്ക് അ​ന​ർ​ഹ​മാ​യി ല​ഭി​ച്ച 6,45,000 രൂ​പാ തി​രി​കെ അ​ട​ച്ചു. ബാ​ക്കി 16,80,000 രൂ​പാ 21 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും തി​രി​കെ ഈ​ടാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

കോ​ഴ​ഞ്ചേ​രി വി​ല്ലേ​ജി​ലെ കാ​ഞ്ഞി​ര​മ​ണ്‍ മേ​ലു​ക​ര ഗി​രീ​ഷ്കു​മാ​റി​ന് 2019 ജ​നു​വ​രി 24ന് 60,000 ​രൂ​പ ആ​ദ്യം ന​ൽ​കി​യി​രു​ന്നു. 2019 മേ​യ് 30ന് ​ര​ണ്ടാ​മ​താ​യി 1.25 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു. ഇ​തോ​ടെ ആ​കെ ഇ​യാ​ൾ​ക്ക് ല​ഭി​ച്ച തു​ക 1.85 ല​ക്ഷം രൂ​പ​യാ​യി. വാ​സ്ത​വ​ത്തി​ൽ ഗി​രീ​ഷി​ന് ര​ണ്ടാ​മ​ത് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് 65,000 രൂ​പ​യാ​യി​രു​ന്നു. 1.85 ല​ക്ഷം രൂ​പ ല​ഭി​ച്ച ഗി​രീ​ഷ് അ​തി​ൽ നി​ന്ന് 60,000 രൂ​പ തി​രി​കെ അ​ട​യ്ക്കാ​നാ​ണ് നോ​ട്ടീ​സ്.

മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടി​നു ത​ക​ർ​ച്ച​യു​ണ്ടാ​കു​ക​യും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത ഗി​രീ​ഷ്് ആ​ദ്യം 60,000 രൂ​പ അ​നു​വ​ദി​ച്ച​പ്പോ​ൾ അ​തു തീ​രെ കു​റ​വെ​ന്നു വ​ന്ന​പ്പോ​ൾ അ​ധി​കൃ​ത​രെ ക​ണ്ട​തി​നു​ശേ​ഷ​മാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ​ത്. അ​പ്പീ​ലി​നേ തു​ട​ർ​ന്ന് 1.25 ല​ക്ഷം രൂ​പ​യാ​യി സ​ഹാ​യം ഉ​യ​ർ​ത്തി​യ വി​വ​രം ത​ന്നെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഗി​രീ​ഷ് പ​റ​ഞ്ഞു.

ഒ​രു ഗ​ഡു കൂ​ടി പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് പ​ണം തി​രി​കെ അ​ട​യ്ക്കാ​നു​ള്ള നോ​ട്ടീ​സ് തി​രി​കെ​യെ​ത്തു​ന്ന​തെ​ന്നും ഗി​രീ​ഷ് പ​റ​ഞ്ഞു. ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. മാ​താ​വ് കി​ട​പ്പി​ലാ​യ​തോ​ടെ ത​നി​ക്കു ജോ​ലി​ക്കു കൂ​ടി പോ​കാ​നാ​കാ​താ​യി. ഇ​തോ​ടെ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യ ത​നി​ക്ക് പ​ണം തി​രി​കെ അ​ട​യ്ക്കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്ന് ഗി​രീ​ഷ് പ​റ​ഞ്ഞു.

കോ​ഴ​ഞ്ചേ​രി വി​ല്ലേ​ജി​ലെ മേ​ലു​ക​ര അ​വു​തോ​ണ്‍ വീ​ട് പൊ​ന്ന​മ്മ രാ​ജ​ന് 2019 ഫെ​ബ്രു​വ​രി 15ന് ​ആ​ദ്യം 1.25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 2019 മേ​യ് 30ന് ​ര​ണ്ടാ​മ​താ​യി 2.50 ല​ക്ഷം രൂ​പ​കൂ​ടി പൊ​ന്ന​മ്മ​യ്ക്ക് അ​നു​വ​ദി​ച്ചു. ഇ​തോ​ടെ ഇ​വ​ർ​ക്ക് ആ​കെ 3.75 ല​ക്ഷ രൂ​പ ല​ഭി​ച്ചു. എ​ന്നാ​ൽ പൊ​ന്ന​മ്മ​യ്ക്ക് ര​ണ്ടാ​മ​ത് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് 1.25 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മൊ​ത്ത​ത്തി​ൽ 2.50 ല​ക്ഷം രൂ​പ​യ്ക്കാ​ണ് പൊ​ന്ന​മ്മ​യ്ക്ക് അ​ർ​ഹ​ത​യു​ള്ള​ത്.

അ​ധി​ക​മാ​യി ന​ൽ​കി​യ 1.25 ല്ക്ഷം ​രൂ​പ​യാ​ണ് ഇ​വ​ർ തി​രി​ച്ച​ട​യ്ക്കേ​ണ്ട​ത്. പ്ര​ള​യ​ത്തി​ൽ വീ​ടു ത​ക​ർ​ന്ന് ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പ​ശു​ക്ക​ൾ ച​ത്ത് ദു​രി​ത​ത്തി​ലാ​യ പൊ​ന്ന​മ്മ സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ച്ച സ​ഹാ​യം പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ച് വീ​ട് മെ​ച്ച​പ്പെ​ടു​ത്തി ജീ​വ​നോ​പാ​ധി​ക​ൾ ക​ണ്ടെ​ത്തി ജീ​വി​തം ക​രു​പി​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ ്പ​ണം തി​രി​കെ അ​ട​യ്ക്കാ​നു​ള്ള നോ​ട്ടീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ‌