ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം ‌
Saturday, December 7, 2019 10:51 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന യൂ​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. ജി​ല്ല​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ കാ​യി​ക​വും ക​ലാ​പ​ര​വു​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നും മാ​റ്റു​ര​യ്ക്കാ​നും ഉ​ള്ള​വേ​ദി​യാ​ണ് കേ​ര​ളോ​ത്സ​വ വേ​ദി. ഗ്രാ​മ, ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ന​ട​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ല്‍ നി​ന്നും വി​ജ​യി​ക​ളാ​യ​വ​രു​ടെ മ​ത്സ​ര​ങ്ങ​ള്‍ കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

കു​ള​ന​ട ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര മാ​ന്തു​ക എ​ല്‍​പി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച് ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ കു​ള​ന​ട ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മാ​പി​ച്ചു. തെ​യ്യം, ശി​ങ്കാ​രി​മേ​ളം, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ വി​വി​ധ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഘോ​ഷ​യാ​ത്ര ന​ട​ന്നു.ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും സം​സ്ഥാ​ന സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്മാ​രാ​യ റെ​ജി തോ​മ​സ്, എ​ലി​സ​ബേ​ത്ത് അ​ബു. ലീ​ലാ മോ​ഹ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നീ​ത അ​നി​ല്‍, ബി​നി​ലാ​ല്‍, ആ​ര്‍.​ബി.​രാ​ജീ​വ് കു​മാ​ര്‍, റ്റി.​മു​രി​കേ​ശ്, പ​ന്ത​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റ്റി.​കെ.​സ​തി, കു​ള​ന​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ല്‍, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, വാ​ര്‍​ഡം​ഗം ജ​യ​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ പ്രേം​കു​മാ​ര്‍, സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ശ​ര​ത് എ​സ്.​നാ​യ​ര്‍, ജി​ല്ലാ യു​വ​ജ​ന ക്ഷേ​മ ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ, ജി​ല്ലാ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. ജ​യ​ന്‍, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ലേ​ഖ സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ വേ​ദി​ക​ളി​ലാ​യി ഭ​ര​ത​നാ​ട്യം, കേ​ര​ള ന​ട​നം, ക​ഥാ​ര​ച​ന, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്നു.