ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം നി​ർ​മാ​ണ​ത്തി​ന് 23.73 കോ​ടി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി
Sunday, December 8, 2019 11:08 PM IST
തി​രു​വ​ല്ല: ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ വ​ള​ഞ്ഞ​വ​ട്ടം, പ​രു​മ​ല പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് പ​ന്പാ ന​ദി​യു​ടെ കു​റു​കെ, ഉ​പ​ദേ​ശി​ക്ക​ട​വി​ൽ പാ​ലം പ​ണി​യു​ന്ന​തി​ന് 23.73 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും പ്ര​ത്യേ​ക അ​നു​മ​തി​യും ല​ഭ്യ​മാ​യ​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.
271.50 മീ​റ്റ​ർ നീ​ള​ത്തി​ലും 11 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കാ​ൻ രൂ​പ​ക​ല്പ​ന ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും 1.5 മീ​റ്റ​ർ വീ​തം വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ണ്ടാ​കും.
പൈ​ലു​ക​ൾ സ്ഥാ​പി​ച്ച് പാ​ലം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. വ​ള​ഞ്ഞ​വ​ട്ടം ഭാ​ഗ​ത്ത് 50 മീ​റ്റ​റും പ​രു​മ​ല ഭാ​ഗ​ത്ത് 2.1 കി​ലോ​മീ​റ്റ​റും സ​മീ​പ​ന പാ​ത​യും നി​ർ​മ്മി​ക്കേ​ണ്ടി വ​രും.
പാ​ലം നി​ർ​മാ​ണം, അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം, സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ട​ൽ, ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളു​ടെ മാ​റ്റി സ്ഥാ​പി​ക്ക​ൽ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ, ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സം​ഗ​തി​ക​ ളും പ​ണി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. 2019- 2020 ലെ ​ബ​ജ​റ്റി​ൽ 20 ശ​ത​മാ​നം തു​ക ഉ​ൾ​ക്കൊ​ള്ളി​ച്ച് ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ​ടെ​യാ​ ണ് അ​നു​മ​തി​ക​ൾ ല​ഭ്യ​മാ​യ​ തെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു.