അം​ബി​ക മോ​ഹ​ൻ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Monday, December 9, 2019 10:53 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി അം​ബി​കാ മോ​ഹ​ൻ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​രു​മ​ല ജ​ന​റ​ൽ ഡി​വി​ഷ​നി​ൽ നി​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യ അം​ബി​ക കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​ണ്.
യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം അ​വ​സാ​ന​വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കേ​ര​ളാ കോ​ൺ​ഗ്ര​സ് - എ​മ്മി​ന് കോ​ൺ​ഗ്ര​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ അ​ഞ്ചി​നെ​തി​രെ ഏ​ഴ് വോ​ട്ടു​ക​ൾ​ക്ക് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. നൈ​നാ​നെ (എ​ൻ​സി​പി) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അം​ബി​കാ മോ​ഹ​ൻ​കു​മാ​ർ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തി​യ​ത്.
ബി​ജെ​പി​യി​ലെ ഏ​ക അം​ഗം വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ജി​ല്ലാ ര​ജി​സ്ട്രാ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ അം​ബി​ക പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ മേ​രി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ, കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​ൺ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​കു​മാ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ​ന്മാ​രാ​യ സ​തീ​ഷ് ചാ​ത്ത​ങ്ക​രി, സാം ​ജോ​സ്, ഈ​പ്പ​ൻ കു​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ബി.​നൈ​നാ​ൻ, സൂ​സ​മ്മ പൗ​ലോ​സ്, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബ​ഞ്ച​മി​ൻ തോ​മ​സ്, പി.​എ​സ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.