ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി: ബാ​ല​വേ​ല​യി​ല്‍ ഏ​ര്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു
Tuesday, December 10, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, പൊ​ടി​യാ​ടി-​നെ​ടു​മ്പ്രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ബാ​ല​വേ​ല​യി​ല്‍ ഏ​ര്‍​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ (ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബീ​ഹാ​ര്‍) ര​ണ്ടു​കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു. ഈ ​കു​ട്ടി​ക​ളെ ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ക​യും തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ബാ​ല​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ലാ​ക്കു​ക​യും ചെ​യ്തു.

ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ലെ ചൈ​ല്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഫി​ലി​പ്പ് പ്രി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ച​ത്.