വൈ​എം​സി​എ മ​നു​ഷ്യാ​വ​കാ​ശ പ്ര​ച​ാര​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Tuesday, December 10, 2019 10:52 PM IST
ഇ​ര​വി​പേ​രൂ​ർ: സ​ഹ​ജീ​വി​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​ണ് ഇ​ന്ന​ത്തെ മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. വൈ​എം​സി​എ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​ച​ാര​ണ പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ര​വി​പേ​രൂ​രി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സോ​ഷ്യ​ൽ സ​ർ​വീ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മുൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​വ​ർ​ഗീ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൻ, റ​വ.​ അ​ജോ​യ് ടി. ​ഉ​മ്മ​ൻ, സെ​ൻ​ട്ര​ൽ സോ​ണ്‍ കോ​-ഓഡി​നേ​റ്റ​ർ കെ.​സി. മാ​ത്യു, സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ് , ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​നി​ൽ മ​റ്റ​ത്ത്, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, എ​ബി ജേ​ക്ക​ബ്, പി. ​വി. ചാ​ക്കോ, പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ വ​ർ​ഗീ​സ്, ഡോ.​റെ​യ്ച്ച​ൽ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.