അ​ല​ഞ്ഞു ന​ട​ന്ന വ​യോ​ധി​ക​നെ മ​ഹാ​ത്മാ ജ​ന​സേ​വ​ന​കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു
Saturday, December 14, 2019 11:09 PM IST
കൂ​ട​ല്‍: തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റ് ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി കൂ​ട​ല്‍ ഭാ​ഗ​ത്ത് അ​ല​ഞ്ഞു ന​ട​ന്ന വ​യോ​ധി​ക​ന് ഒ​ടു​വി​ല്‍ ചി​കി​ത്സ​യും സം​ര​ക്ഷ​ണ​വും. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ആ​ണ്ട​വ​ന്‍ (65)നെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് അ​ടൂ​ര്‍ മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​ദ്ദേ​ഹ​ത്തെ കൂ​ട​ല്‍ ഭാ​ഗ​ത്ത് വ​ച്ച് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. കു​ത്തി​വ​യ്പ് എ​ടു​ക്കാ​നാ​യി കൂ​ട​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ക്ര​മാ​സ​ക്ത​നാ​യ ഇ​ദ്ദേ​ഹം ഇ​തി​നു വ​ഴ​ങ്ങാ​തെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​ത്. മ​ഹാ​ത്മ സേ​വാ​കേ​ന്ദ്രം ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് തി​രു​വ​ല്ല​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ഹാ​ത്മ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി ക​ല​ഞ്ഞൂ​ര്‍ വ​ലി​യ പ​ള്ളി​ക്കു സ​മീ​പം ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്ത​ത്. ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ മാ​ര​കാ​യു​ധ​വു​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച ആ​ണ്ട​വ​നെ കൂ​ട​ല്‍ എ​സ്ഐ സേ​തു​നാ​ഥ​ന്‍, ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​നു​ന​യി​പ്പി​ച്ച് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ണ്ട​വ​ന്‍ ഇ​പ്പോ​ള്‍ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.