ക്ലി​നി​ക്ക​ല്‍ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ട്-​ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍
Tuesday, January 14, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: ക്ലി​നി​ക്ക​ല്‍ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത് ഫെ​ബ്രു​വ​രി 20 വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍ ഷീ​ജ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​ള്ള അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ള്‍, ക്ലീ​നി​ക്കു​ക​ള്‍, ദ​ന്ത, നേ​ത്ര ആ​ശു​പ​ത്രി​ക​ള്‍, സ്വ​കാ​ര്യ ലാ​ബു​ക​ള്‍ തു​ട​ങ്ങി ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഫെ​ബ്രു​വ​രി 20 ന് ​മു​ന്പ് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം.