മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്ന് മ​ല്ല​പ്പ​ള്ളി​യി​ൽ മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷം
Wednesday, January 15, 2020 10:48 PM IST
മ​ല്ല​പ്പ​ള്ളി : പ​ടു​തോ​ട് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന അ​യ്യ​പ്പ​ൻ ക​ഞ്ഞി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര സി​റി​യ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. പ​ര​ന്പ​രാ​ഗ​ത​മാ​യി ഈ ​പ​ള്ളി​യി​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മ​ക​ര​വി​ള​ക്ക് നാ​ളി​ലെ അ​ന്ന​ദാ​ന വി​ഭ​വ സ​മാ​ഹ​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​ട​വ​ക വി​കാ​രി ഫാ.​ജി​ബു ക​രി​പ്പ​ന​ശേ​രി​മ​ല​യി​ൽ നി​ന്നും പ​ടു​തോ​ട് അ​യ്യ​പ്പ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ​സ്. ര​വീ​ന്ദ്ര​ൻ വി​ഭ​വ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പു​ഴു​ക്കു നേ​ർ​ച്ച​ക്കു​ള്ള വി​ഭ​വ​ങ്ങ​ൾ ന​ൽ്കു​ന്ന​ത് പ​ടു​തോ​ടു അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​മാ​ണ്. പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​യ്യ​പ്പ​ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ എ​സ് ശ്രീ​ലാ​ൽ, കെ.​വി. ഗോ​പാ​ല​പി​ള്ള, എം. ​പി. കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള, റ്റി. ​ആ​ർ. വി​ജ​യ​ൻ പി​ള്ള, റ്റി. ​കെ. മാ​ധ​വ​ൻ, ബാ​ബു കൃ​ഷ്ണ​ക​ല, ജ​യ​ൻ, സു​കു​മാ​ര​ൻ പ​ള്ളി ഭാ​ര​വാ​ഹി​ക​ളാ​യ ട്ര​സ്റ്റി രാ​ജ​ൻ മാ​ത്യു, ജോ​സ​ഫ് മാ​ത്യൂ, എ. ​ഡി. ജോ​ണ്‍, എം. ​ജെ. മാ​ത്യൂ, തോ​മ​സ് മാ​ത്യൂ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.