പ​ന്ത​ളം ന​ഗ​ര​സ​ഭാ ലൈ​ഫ് കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ഇന്ന്
Friday, January 17, 2020 10:52 PM IST
പ​ന്ത​ളം: ന​ഗ​ര​സ​ഭാ ലൈ​ഫ്, പി​എം​എ​വൈ (ജി) ​ഭ​വ​ന പ​ദ്ധ​തി​യി​ല്‍ വീ​ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും താ​ക്കോ​ല്‍​ദാ​ന​വും ഇന്നു രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും.
അ​ദാ​ല​ത്ത്, താ​ക്കോ​ല്‍​ദാ​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. പ​ന്ത​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​കെ സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​ക മേ​ള ഇന്ന്

ചെ​ന്നീ​ര്‍​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​ക മേ​ള​യാ​യ 'നി​റ​വ് 2020' ഇന്നു രാ​വി​ലെ 9.30 മു​ത​ല്‍ മ​ഞ്ഞ​നി​ക്ക​ര കു​ര്യാ​ക്കോ​സ് കാ​ത്ത​നാ​ര്‍ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.