കോ​ന്നി ഹി​ന്ദു​മ​ത സ​മ്മേ​ള​നം ഇന്നു മുതൽ
Saturday, January 18, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഹൈ​ന്ദ​വ സേ​വാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 15-ാമ​ത് കോ​ന്നി ഹി​ന്ദു​മ​ത സ​മ്മേ​ള​നം ഇന്നു മു​ത​ൽ 22 വ​രെ മ​ഠ​ത്തി​ൽ​ക്കാ​വ് ശ്രീ​ദു​ർ​ഗാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഹൈ​ന്ദ​വ സാ​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​കും. ഇന്നു രാ​വി​ലെ 10നും 10.20​നും മ​ധ്യേ സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ സാ​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ ശി​ലാ​ന്യാ​സം നി​ർ​വ​ഹി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ന്നി മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ പ്ര​ഭാ​ഷ​ണം.20ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കോ​ന്നി ശ്രീ​സ​ത്യ​സാ​യി സേ​വാ​സ​മി​തി​യു​ടെ ഭ​ജ​ൻ. അ​ഞ്ചി​ന് സ​മി​തി ര​ക്ഷാ​ധി​കാ​രി എ​സ്.​പി. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ലി അ​ക്ബ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഏ​ഴി​ന് നാ​ഗ​ർ​കോ​വി​ൽ സ​ന്നി​ധാ​നം മ​ഠാ​ധി​പ​തി ശ്രീ​ധ​ര​ൻ സ്വാ​മി​യു​ടെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം.

21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പ​ന്ത​ളം ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സോ​പാ​ന​സം​ഗീ​തം. അ​ഞ്ചി​ന് സേ​വാ​സ​മി​തി മ​ഹി​ളാ​വി​ഭാ​ഗം അ​ധ്യ​ക്ഷ മി​നി ഹ​രി​കു​മാ​ർ കു​ടും​ബ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. വി.​ടി. ര​മ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഏ​ഴി​ന് കെ.​പി. ശ​ശി​ക​ല​യു​ടെ പ്ര​ഭാ​ഷ​ണം.സ​മാ​പ​ന ദി​വ​സ​മാ​യ 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​റ​ന്മു​ള വി​ഷ്ണു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത സ​ദ​സ്. 5.30ന് ​സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കോ​ന്നി സേ​വാ​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ സി.​എ​സ്. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴി​ന് വ​ത്സ​ൻ തി​ല്ല​ങ്കേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹൈ​ന്ദ​വ സേ​വാ​സ​മി​തി ര​ക്ഷാ​ധി​കാ​രി വി.​കെ. ക​രു​ണാ​ക​ര​ക്കു​റു​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് കെ ​നാ​യ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി.​രാ​മ​കൃ​ഷ്ണ പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.