ല​ഹ​രി​ക്കെ​തി​രെ ഇ​ര​വി​പേ​രൂ​ർ ഒ​റ്റ​ക്കെ​ട്ട്; വിമുക്തി 2020 റാലി നടത്തി
Sunday, January 19, 2020 10:11 PM IST
ഇ​ര​വി​പേ​രൂ​ർ: ല​ഹ​രി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​വു​മാ​യി ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​മു​ക്തി 2020 റാ​ലി പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ​ഞ്ചാ​യ​ത്ത് സ്പോ​ട്സ് കൗ​ണ്‍​സി​ല്‍, കു​ടും​ബ​ശ്രീ, യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ, സ്കൂ​ൾ കു​ട്ടി​ക​ള്‍, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യി​ല്‍ നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കൂ​ടാ​തെ എ​ക്സൈ​സ്, പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ഉ​ണ്ടാ​യി​രു​ന്നു.
നെ​ല്ലാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച റാ​ലി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ര്‍ എ​ന്‍. കെ. ​മോ​ഹ​ന്‍​കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ്ലാ​ക്കാ​ർ​ഡു​ക​ളും ചെ​ണ്ട​മേ​ള​ങ്ങ​ളും ഒ​ക്കെ​യാ​യി വ​ർ​ണാ​ഭ​മാ​യ റാ​ലി സ്കൂ​ളി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍, മ​യ​ക്കു​മ​രു​ന്നി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ വി​ളി​ച്ചോ​തു​ന്ന ഓ​ട്ട​ന്‍ തു​ള്ള​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ക്സൈ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ധീ​ഷ് അ​വ​ത​രി​പ്പി​ച്ചു.
ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി പ്ര​കാ​ശ് വ​ള്ളം​കു​ളം നാ​ട​ൻ​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.. ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യ ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നു. ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല വീ​ണാ ജോ​ർ​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ​താ​രം രാ​ജീ​വ് പി​ള്ള മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ്, ഫാ. ​ദാ​നി​യ​ല്‍ വ​ർ​ഗീ​സ്, എ​ക്സൈ​സ് സ​ർ​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ർ എ​സ്. സ​ജീ​വ്, എ​ക്സൈ​സ് സി​വി​ല്‍ ഓ​ഫീ​സ​ർ വേ​ണു​ഗോ​പാ​ല്‍, വി​വി​ധ സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് കെ. ​എ​ന്‍. രാ​ജ​പ്പ​ന്‍, സാ​ബു ജോ​സ​ഫ്, ര​ഞ്ജി​നി ചെ​റി​യാ​ന്‍, ദി​ലീ​പ് കു​മാ​ർ, അ​ഭി​ലാ​ഷ്, ടി.​എ​സ്. ചാ​ക്കോ, രാ​ജ​ന്‍ കെ. ​വ​ർ​ഗീ​സ്, സു​നി​ല്‍ മ​റ്റ​ത്ത്, സാ​ബു ച​ക്കും​മൂ​ട്ടി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.