അ​മ്പി​ളി​മാ​മ​നു​മാ​യി കൂ​ട്ടു​കൂ​ടാം കം​പ്യൂ​ട്ട​റി​ൽ ച​ന്ദ്ര​നി​ലേ​ക്ക് പ​റ​ക്കാം ‌
Tuesday, January 21, 2020 10:38 PM IST
മ​ല്ല​പ്പ​ള്ളി: ച​ന്ദ്ര​യാ​ൻ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ശാ​സ്ത്ര​ജ്ഞ​നെ നേ​രി​ട്ട് കാ​ണാം. സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാം. വി​ക്ഷേ​പ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ഗെ​യി​മു​ക​ള്‍ ക​ളി​ക്കാം. ക്ര​ഡി​റ്റ് കാ​ർ​ഡ് വ​ലുപ്പം മാ​ത്ര​മു​ള്ള റാ​സ്ബെ​റി പൈ- ​കു​ഞ്ഞ​ൻ കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കാം. ശാ​സ്ത്രാ​ഭി​മു​ഖ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ പു​സ്ത​ക​മേ​ള​യി​ൽ അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് ഇ​ക്കു​റി ഒ​രു​ങ്ങു​ന്ന​ത്. വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​ർ വെ​ഹി​ക്കി​ൾ ഡ​യ​റ​ക്ട​റും വാ​യ്പൂ​ര് പെ​രി​ഞ്ചേ​രി​മ​ണ്ണി​ൽ കു​ടും​ബാം​ഗ​വു​മാ​യ പി.​എം.​ഏ​ബ്ര​ഹാ​മാ​ണ് ച​ന്ദ്ര​യാ​ൻ പ​ദ്ധ​തി വി​ശേ​ഷ​ങ്ങ​ൾ പ​ങ്ക് വ​യ്ക്കു​ക. മ​റ്റ് പ്രോ​ജ​ക്ടു​ക​ൾ ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ം. ഇന്നു ​രാ​വി​ലെ പ​ത്തി​ന് മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ജി​ല്ലാ ത​ല​ത്തി​ൽ 50 കു​ട്ടി​ക​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്കൂ​ൾ സ​യ​ൻ​സ് ക്ല​ബു​ക​ൾ​ക്ക് പ്ര​തി​നി​ധി​ക​ളെ നി​ർ​ദേ​ശി​ക്കാം. ഫോ​ൺ 8281781234. ‌