വൈ​ദ്യു​തി ലൈ​നി​ലെ ട​ച്ചിം​ഗ് വെ​ട്ടാ​നെ​ത്തിയ ആ​ളെ എ​റി​ഞ്ഞു വീ​ഴ്ത്തി ‌
Tuesday, January 21, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റി​യ മ​ര​ങ്ങ​ളു​ടെ ശി​ഖ​രം മു​റി​ക്കാ​നെ​ത്തി​യ റു​കാ​ര​നെ എ​റി​ഞ്ഞു വീ​ഴ്ത്തി. വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ പ​ട്ടാ​ഴി ചെ​ളി​ക്കു​ഴി ച​രി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വേ​ണു​വി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വേ​ണു​വി​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി​യ കേ​സി​ൽ വി​മു​ക്ത​ഭ​ട​ൻ കൊ​ടു​ന്ത​റ ആ​ഞ്ഞി​ലി നി​ൽ​ക്കു​ന്ന​തി​ൽ ഏ​ബ്ര​ഹാ​മി​നെ (55) പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഇ​ന്ന​ലെ രാ​വി​ലെ 9.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ൽ നി​ന്ന മ​ഹാ​ഗ​ണി​യു​ടെ ശി​ഖി​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ക​യ​റി​ക്കി​ട​ന്ന​ത് കോ​തി​ക്കൊ​ണ്ടി​രു​ന്ന ത​ന്നെ വ​ലി​യ മെ​റ്റ​ൽ ക​ഷ​ണം കൊ​ണ്ട് എ​റി​ഞ്ഞു വീ​ഴ്ത്തു​ക​യാ​യി​രു​ന്നെ​ന്ന് വേ​ണു പ​രാ​തി​യി​ൽ പ​റ​ഞ്ഞു.
ഏ​റു​കൊ​ണ്ട് നി​ല​ത്തു വീ​ണ വേ​ണു​വി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ താ​ങ്ങി​യെ​ടു​ത്ത് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലി​ന് ച​ത​വ് പ​റ്റി​യ​താ​യി എ​ക്സ​റേ​യി​ൽ ക​ണ്ടെ​ത്തി. ‌