കോ​ന്നി​യി​ലെ​യും പെ​രു​ന്പെ​ട്ടി​യി​ലെ​യും പ​ട്ട​യ​ങ്ങ​ൾ വൈ​കും
Wednesday, January 22, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്കി​ലെ 3000 മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ​യും പെ​രു​ന്പെ​ട്ടി​യി​ലെ 512 കൈ​വ​ശ​ക്കാ​രു​ടെ​യും പ​ട്ട​യ​ങ്ങ​ളു​ടെ വി​ത​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഇ​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ പ​ട്ട​യ​മേ​ള​യി​ൽ ഇ​വ വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ല.
കോ​ന്നി​യി​ലെ​യും പെ​രു​ന്പെ​ട്ടി​യി​ലും പ​ട്ട​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ൽ നി​ന്നു​ള്ള എ​തി​ർ​പ്പ് തു​ട​രു​ക​യാ​ണ്. പ​ട്ട​യം ന​ൽ​കു​ന്ന​തി​നു നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഭൂ​മി വ​ന​മാ​ണെ​ന്ന​താ​ണ് വ​നം​വ​കു​പ്പ് നി​ല​പാ​ട്. ഇ​തി​ൽ മാ​റ്റം വ​ര​ണ​മെ​ങ്കി​ൽ കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്ക​ണം. കേ​ന്ദ്രാ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നു​മാ​ണ് റ​വ​ന്യു​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.
എ​ന്നാ​ൽ കോ​ന്നി​യി​ൽ ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​നു​വ​ദി​ച്ച 1843 പ​ട്ട​യ​ങ്ങ​ളും വ​ന​ഭൂ​മി​യി​ലാ​ണെ​ന്ന് റ​വ​ന്യു​വ​കു​പ്പ് ത​ന്നെ നേ​ര​ത്തെ ന​ൽ​കി​യി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ഇ​ത​ട​ക്ക​മു​ള്ള പ​ട്ട​യ​ങ്ങ​ളു​ടെ വി​ത​ര​ണം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കോ​ന്നി താ​ലൂ​ക്കി​ൽ അ​നു​വ​ദി​ച്ച 1843 പ​ട്ട​യ​ങ്ങ​ൾ പി​ന്നീ​ടു​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ 2017 സെ​പ്റ്റം​ബ​റി​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ അ​ന്തി​മാ​നു​മ​തി ല​ഭി​ക്കാ​തെ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളാ​ണ് റ​ദ്ദ് ചെ​യ്ത​തെ​ന്ന് പ​റ​യു​ന്നു.
പ​ട്ട​യം ന​ൽ​കി​യ പ്ര​ദേ​ശ​ങ്ങ​ൾ വ​ന​ഭൂ​മി​യാ​ണെ​ന്ന​തി​നാ​ൽ റ​ദ്ദാ​ക്കാ​ൻ റ​വ​ന്യു​വ​കു​പ്പ് ത​ന്നെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. ഈ ​സ്ഥ​ലം വ​ന​ഭൂ​മി​യാ​ണെ​ന്നു കാ​ണി​ച്ച് റ​വ​ന്യു​വ​കു​പ്പ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ കോ​ന്നി​യി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന വേ​ണ്ടി​വ​രു​മെ​ന്ന നി​ല​പാ​ട് വ​നം​വ​കു​പ്പ് എ​ടു​ത്തി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്രാ​നു​മ​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി പ​റ​യു​ന്നു.
കേ​ന്ദ്ര​വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. ഇ​തു വേ​ഗ​ത്തി​ൽ സാ​ധ്യ​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.കോ​ന്നി​യി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ട്ട​യ​ങ്ങ​ൾ കൂ​ടാ​തെ 1200 ഓ​ളം പ​ട്ട​യ​ങ്ങ​ൾ ചി​റ്റാ​ർ, സീ​ത​ത്തോ​ട് മേ​ഖ​ല​ക​ളി​ലാ​യി ന​ൽ​കാ​നു​ണ്ട്.
1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പു ത​ന്നെ കൈ​വ​ശം​വ​ച്ചി​ട്ടു​ള്ള കാ​ർ​ഷി​ക ഭൂ​മി​യാ​ണി​വ. ഇ​വി​ട​ങ്ങ​ളി​ലെ പ​ട്ട​യം സം​ബ​ന്ധി​ച്ചും അ​നി​ശ്ചി​ത്വം നി​ല​നി​ൽ​ക്കു​ന്നു. കോ​ന്നി താ​ലൂ​ക്കി​ൽ മാ​ത്രം 3000 ആ​ളു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ ക​ണ​ക്കു​ക​ൾ. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ റ​വ​ന്യു​വ​കു​പ്പ് ആ​രം​ഭി​ച്ചി​രു​ന്നു. പ്ര​ത്യേ​ക സ​ർ​വേ ടീ​മി​നെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്. പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ മി​ക്ക​തും 1945 മു​ത​ൽ ക​ർ​ഷ​ക​രു​ടെ ആ​ധി​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്. സ​ർ സി​പി​യു​ടെ കാ​ല​ത്ത് കൃ​ഷി ചെ​യ്യാ​നാ​യി വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളാ​ണ് ഇ​വ​യി​ലേ​റെ​യും.
തെ​ക്കേ​ത്തൊ​ട്ടി പ​ട്ട​യം നി​യ​മ​ക്കു​രു​ക്കി​ൽ
അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലു​ൾ​പ്പെ​ടു​ന്ന തെ​ക്കേ​ത്തൊ​ട്ടി പ്ര​ദേ​ശ​ത്തെ പ​ട്ട​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മി​ല്ല. തെ​ക്കേ​ത്തൊ​ട്ടി​യോ​ടു ചേ​ർ​ന്ന 46 ഏ​ക്ക​ർ സ്ഥ​ലം വേ​ർ​തി​രി​ച്ച് 32 ഏ​ക്ക​റി​ലെ 99 പേ​ർ​ക്കാ​ണ് ഇ​ന്നു പ​ട്ട​യം ന​ൽ​കു​ന്ന​ത്. 44 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​ക്കാ​ണ് പ​ട്ട​യം ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ ഇ​തേ സ്ഥ​ല​ത്ത് സ​ർ​വേ ന​ന്പ​റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തു പ​രി​ഹ​രി​ച്ചാ​ണ് പ​ട്ട​യം ന​ൽ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
തെ​ക്കേ​ത്തൊ​ട്ടി​യി​ൽ 214 കൈ​വ​ശ​ക്കാ​രാ​ണു​ള്ള​ത്. 1977 നു ​മു​ന്പ് സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​രും കൃ​ഷി​ഭൂ​മി​യു​മാ​ണ് ഇ​വ​രു​ടേ​ത്. പ​ട്ട​യ​ത്തി​ന് അ​ർ​ഹ​രെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്രാ​നു​മ​തി​യാ​ണ് പ്ര​ശ്ന​മാ​യ​ത്. ന​ട​പ​ടി​ക​ൾ വൈ​കി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് വാ​ങ്ങി. ഇ​തി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ വ​ന്ന​പ്പോ​ൾ നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.