വേ​ങ്ങ​ൽ തോ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ 29 ന് ​ആ​രം​ഭി​ക്കും
Thursday, January 23, 2020 10:51 PM IST
തി​രു​വ​ല്ല: 90 ല​ക്ഷം രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച വേ​ങ്ങ​ൽ തോ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ 29നു ​മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
3.4 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ങ്ങ​ൽ തോ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വും ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട​ത്ത​ക്ക​ വി​ധം തോ​ടി​ന് കു​റു​കെ മു​ണ്ട​പ്പ​ള്ളി കോ​ള​നി​യി​ലേ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന റോ​ഡ് നീ​ക്കി ബോ​ക്സ് ക​ൾ​വെ​ർ​ട്ടും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും വ​ട​വ​ടി പാ​ട​ത്തി​നു ഒ​രു മോ​ട്ടോ​ർ ത​റ നി​ർ​മാ​ണ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി.
പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ പാ​ണാ​ക​രി പാ​ട​ശേ​ഖ​ര​ത്തി​നും ശ​ങ്ക​രാ​പാ​ട​ത്തി​നും 85 ല​ക്ഷംപാ​ണാ​ക​രി, ശ​ങ്ക​രാ​പാ​ട​ത്തി​ന്‍റെ 3.4 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള തോ​ടു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം, 3.3 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സ്വാ​മി​പാ​ലം തോ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം, ശ​ങ്ക​രാ​പാ​ടം, പാ​ണാ​ക​രി പാ​ടം എ​ന്നി​വ​യ്ക്ക് ഓ​രോ മോ​ട്ടോ​ർ​ത​റ നി​ർ​മാ​ണം, ശ​ങ്ക​രാ​പാ​ട​ത്തി​ന്‍റെ റാ​ന്പ് നി​ർ​മാ​ണം എ​ന്നി​വ​യ്ക്കാ​യി 85 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി കി​ട്ടി​യ പ്ര​വ​ർ​ത്തി​ക​ളും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കും .
പാ​യി​ക്ക​ണ്ടം - കൂ​ന്പും​മൂ​ട് , മോ​പ്രാ​ൽ വി​ള​ക്കു​മ​രം എ​ന്നീ തോ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം1.6 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​യി​ക്ക​ണ്ടം കൂ​ന്പും​മൂ​ട് തോ​ടി​ന്‍റെ​യും 2 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള മോ​പ്രാ​ൽ - വി​ള​ക്കു​മ​രം തോ​ടി​ന്‍റെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​നും പു​തു​ക്കാ​ട് കൈ​പ്പ​ഴാ​ക്ക​ൽ പാ​ട​ത്തി​ന് മോ​ട്ടോ​ർ​ത​റ നി​ർ​മ്മി​ക്കാ​നു​മാ​യി ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ 45 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ളും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കും.