ചൈ​നാ മു​ക്ക് - ളാ​ക്കൂ​ർ - പൂ​ങ്കാ​വ് റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു
Friday, January 24, 2020 11:01 PM IST
കോ​ന്നി: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ച കോ​ന്നി - ളാ​ക്കൂ​ർ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗം അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡി​ൽ കൂ​ട്ടി​യി​ടി​ച്ച് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം കാ​ൽ ന​ട​യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പാ​ച്ചി​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. റോ​ഡി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്ക​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു സം​ബ​ന്ധി​ച്ച് കോ​ന്നി പൗ​ര​സ​മി​തി അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് എം.​എ. ബ​ഷീ​ർ പ​റ​ഞ്ഞു.