മ്ലാ​വി​നെ കി​ണ​റ്റി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, January 25, 2020 11:02 PM IST
റാ​ന്നി: മ്ലാ​വി​നെ കി​ണ​റ്റി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ക്കൊ​ഴൂ​ർ ത​ട്ടാ​കു​ന്നി​ൽ സ​ജി​യു​ടെ കി​ണ​റ്റി​ൽ ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ്ലാ​വി​നെ ക​ണ്ട​ത്. ഏ​ക​ദേ​ശം മൂ​ന്ന് വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ൺ വ​ർ​ഗ​ത്തി​ൽ​പെ​ട്ട​താ​ണ്. ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത കി​ണ​റാ​ണ്.

സ​മീ​പ​ത്ത് കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്നു​മു​ണ്ട്. ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വ​ന​പാ​ല​ക​ർ എ​ത്തി മ്ലാ​വി​നെ പു​റ​ത്തെ​ടു​ത്തു. ഞാ​യ​റാ​ഴ്ച പോ​സ്റ്റു​മോർ​ട്ടം ന​ട​ത്തും.