നീ​ക്കി​യ​ത് പൊ​തു​നി​ര​ത്തി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളെ​ന്ന് പി​ഡ​ബ്ല്യു​ഡി‌
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വ് വി​ള​ക്കു​ക​ളെ​ന്ന​ല്ല ആ​ര് അ​നു​മ​തി ഇ​ല്ലാ​തെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ തെ​രു​വി​ൽ സ്ഥാ​പി​ച്ചാ​ലും ഇ​ള​ക്കി മാ​റ്റു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. പ​ത്ത​നം​തി​ട്ട​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ല.

എ​ന്നാ​ൽ പ​ര​സ്യ​ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ണം.
പ​ത്ത​നം​തി​ട്ട​യി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച ഏ​ജ​ൻ​സി​ക്ക് അ​നു​മ​തി ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ അ​ത് എ​ത്തി​ക്ക​ട്ടേ​യെ​ന്നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ബി​നു പ​റ​ഞ്ഞു. അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ മാ​ത്ര​മേ നീ​ക്കി​യി​ട്ടു​ള്ളൂ. ഇ​നി​യും ഇ​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.