മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: കെ​ആ​ർ​ഇ​എ​ഫ്
Tuesday, February 18, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.സ്ഥി​ര​മാ​യെ​ടു​ക്കു​ന്ന മ​ണ്ണെ​ണ്ണ മൊ​ത്ത​വി​ത​ര​ണ ഡി​പ്പോ​ക​ളി​ൽ നി​ന്നു​മാ​റ്റി കി​ലോ​മീ​റ്റു​ക​ൾ ദൂ​രെ​നി​ന്നും സ്റ്റോ​ക്കെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധം ചെ​യു​ല​ത്തു​ന്ന​തി​ലൂ​ടെ വ​ൻ ന​ഷ്ട​മാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​തെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
റീ​ട്ടെ​യി​ൽ വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം മു​ട​ക്കി​യാ​ണ് റേ​ഷ​ൻ ഡി​പ്പോ​ക​ളി​ൽ മ​ണ്ണെ​ണ്ണ​യെ​ത്തി​ക്കു​ന്ന​ത്.
സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജി. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​യ​ൻ​കു​മാ​ർ, എം.​പി. മ​ണി​യ​മ്മ, മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ സു​രേ​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ, അ​ജ​യ​കു​മാ​ർ, പി.​വി. റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​ജി. ഹ​രി​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, പി.​വി. റോ​യി, പി.​കെ. വ​ർ​ഗീ​സ്, കെ.​വി. സു​രേ​ഷ് കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി.​ഡി. അ​ജ​യ​കു​മാ​ർ - സെ​ക്ര​ട്ട​റി, പ്ര​കാ​ശ് സി. ​സാം, ഷൈ​നു കോ​ന്നി, ഗോ​പി​നാ​ഥ​ൻ അ​ടൂ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഉ​ഷാ സു​രേ​ഷ് - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.