പി​എം റോ​ഡ് ന​വീ​ക​ര​ണം; പൊ​ൻ​കു​ന്ന​ത്തും നി​ർ​മാ​ണോ​ദ്ഘാ​ട​നം
Tuesday, February 18, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് മ​റ്റൊ​രു ഉ​ദ്ഘാ​ട​നം കൂ​ടി.
പൊ​ൻ​കു​ന്ന​ത്ത് 22ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​യാ​റാ​ക്കി​യ കെ​എ​സ്ടി​പി ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ലെ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ന​ല്കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സ​ർ​വേ ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ന​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യി​ലാ​ണ് വീ​ണ്ടും ഒ​രു ഉ​ദ്ഘാ​ട​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
ഓ​ഗ​സ്റ്റ് 26ന് ​പു​ന​ലൂ​ർ - പൊ​ൻ​കു​ന്നം വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം കോ​ന്നി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്താ​യാ​കാ​തി​രു​ന്ന പ്ലാ​ച്ചേ​രി - പൊ​ൻ​കു​ന്നം ഭാ​ഗ​ത്തെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് 22നു ​ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ൽ​എ ഡോ.​എ​ൻ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ൻ​കു​ന്ന​ത്തെ നി​ർ​മാ​ണോ​ദ്ഘാ​ട​നം.
കോ​ന്നി​യി​ൽ ന​ട​ന്ന നി​ർ​മാ​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും ജ​യ​രാ​ജ് എം​എ​ൽ​എ പ​ങ്കെ​ടു​ത്തി​രു​ന്നു.പൊ​ൻ​കു​ന്നം - പ്ലാ​ച്ചേ​രി നി​ർ​മാ​ണ ഭാ​ഗ​മാ​യി ഭൂ​മി​പൂ​ജ ചെ​റു​വ​ള്ളി​യി​ൽ ന​ട​ന്നു. സി.​കെ.​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​രാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ശ്രീ​ധ​ന്യ ക​ൺ​സ്ട്ര​ക്ഷ​ൻ​സ് എം​ഡി ച​ന്ദ്ര​ബാ​ബു, കെ​എ​സ്ടി​പി. അ​ധി​കൃ​ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.പു​ന​ലൂ​ർ-​കോ​ന്നി 29.84 കി​ലോ​മീ​റ്റ​ർ, കോ​ന്നി-​പ്ലാ​ച്ചേ​രി 30.16 കി​ലോ​മീ​റ്റ​ർ, പ്ലാ​ച്ചേ​രി-​പൊ​ൻ​കു​ന്നം 22.173 കി​ലോ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന് മേ​ഖ​ല​യാ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

കോ​ന്നി - പ്ലാ​ച്ചേ​രി ഭാ​ഗ​ത്തു ന​ട​ക്കു​ന്ന​ത് മ​ണ്ണു​മാ​ന്ത​ൽ ജോ​ലി​ക​ൾ

നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന കോ​ന്നി - പ്ലാ​ച്ചേ​രി റീ​ച്ചി​ലെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കും വേ​ഗ​മാ​യി​ട്ടി​ല്ല.
റോ​ഡി​ന്‍റെ നി​ല​വാ​രം ഉ​യ​ർ​ത്തി​യു​ള്ള റീ ​ടാ​റിം​ഗ്, പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യു​ള്ള പ്രാ​ഥ​മി​ക സ​ർ​വേ ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്.
റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യി​രു​ന്നു.പെ​രു​ന്പാ​വൂ​ർ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ഇ​കെ​കെ ക​ന്പ​നി​ക്കാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല. 30.16 കി​ലോ​മീ​റ്റ​റി​നാ​യി 279 കോ​ടി രൂ​പ​യ്ക്കാ​ണ് ക​രാ​ർ.
ഒ​രു കി​ലോ​മീ​റ്റ​റി​ന് ഏ​ക​ദേ​ശം ഒ​ന്പ​തു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​ന​ർ​നി​ർ​മാ​ണം. ര​ണ്ടു​വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി. അ​ഞ്ചു​വ​ർ​ഷം റോ​ഡി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല​യും ക​ന്പ​നി​ക്കാ​ണ്. നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള തൂ​ണു​ക​ൾ ക​ണ്ടെ​ത്തി മ​ണ്ണെ​ടു​ക്ക​ലും കാ​ടു​തെ​ളി​ക്ക​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്.
2010 ൽ ​അ​നു​മ​തി​യാ​യ പ​ദ്ധ​തി​യി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ജോ​ലി​ക​ൾ പ​ല​യി​ട​ത്തും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ ന​ട​ത്തി​യ​തി​നാ​ൽ കൈ​യേ​റ്റ​വും വ്യാ​പ​ക​മാ​യു​ണ്ട്. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​തി​മൂ​ട്ടി​ൽ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റും സ്ഥാ​പി​ച്ചു.