108 ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാൻ കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, February 19, 2020 11:11 PM IST
പ​ത്ത​നം​തി​ട്ട:108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ്. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന 108 ആം​ബു​ല​ന്‍​സി​ന്‍റെ ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ 108 ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ജി​ല്ല​യി​ലെ 15 ആം​ബു​ല​ന്‍​സു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​മ്പോ​ള്‍ കൊ​ക്ക​ത്തോ​ട്, പ​ള്ളി​ക്ക​ല്‍, എ​ഴു​മ​റ്റൂ​ര്‍, വെ​ച്ചൂ​ച്ചി​റ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഈ ​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്ക് ആം​ബു​ല​ന്‍​സു​ക​ള്‍ മാ​റ്റു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ, ഡി​പി​എം ആ​രോ​ഗ്യ കേ​ര​ളം പി​ആ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍, കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ രാ​ജീ​വ്, ജി​വി​കെ, ഇ​എം​ആ​ര്‍​ഐ ക​മ്പ​നി പ്ര​തി​നി​ധി ബ്രി​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.