ട്ര​ഷ​റി​യി​ലേ​ക്ക് പ​ണം സ്വ​രു​ക്കൂ​ട്ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മേ​ൽ സ​മ്മ​ർ​ദം ‌
Friday, February 21, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​കു​ന്ന ഘ​ട്ട​ത്തി​ൽ ട്ര​ഷ​റി​ക​ളി​ലെ മാ​ന്ദ്യം പ​രി​ഹ​രി​ക്കാ​ൻ മു​ട​ങ്ങി​യ വാ​യ്പ​ക​ൾ തി​രി​കെ പി​ടി​ക്കാ​നും റ​വ​ന്യു​റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ സ​മ്മ​ർ​ദം. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​കി​യി​ട്ടു​ള്ള ടാ​ർ​ജ​റ്റ് പ​ര​മാ​വ​ധി തി​ക​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം.
സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്തു​പോ​ലും വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യെ​ന്ന പേ​രി​ൽ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ബാ​ങ്ക് വാ​യ്പ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ത്ത് തി​രി​കെ അ​ട​പ്പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ട്ര​ഷ​റി​യി​ലേ​ക്കു അ​ഞ്ചു ശ​ത​മാ​നം സ​ർ​വീ​സ് ചാ​ർ​ജ് ല​ഭി​ക്കും.
ജ​പ്തി ന​ട​പ​ടി​ക​ളാ​യ കേ​സു​ക​ളി​ൽ വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ർ അ​ഞ്ചു​ശ​ത​മാ​നം സ​ർ​വീ​സ് ചാ​ർ​ജ് ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കു ന​ൽ​ക​ണം.
സ​ർ​ക്കാ​രി​ലേ​ക്ക് നേ​രി​ട്ട് ഈ​ടാ​ക്കേ​ണ്ട തു​ക​ക​ൾ പ​ല​തും വേ​ഗ​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​നാ​കാ​ത്ത​വ​യാ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. റ​വ​ന്യു​വ​കു​പ്പി​ൽ ല​ഭി​ച്ചി​ട്ടു​ള്ള ടാ​ർ​ജ​റ്റ് പൂ​ർ​ത്തീ​ക​രി​ച്ച് ട്ര​ഷ​റി​യി​ലേ​ക്ക് പ​ണം സ്വ​രു​ക്കൂ​ട്ടാ​ൻ ഇ​തു ത​ന്നെ​യാ​ണ് അ​വ​ർ​ക്ക് എ​ളു​പ്പ​മാ​ർ​ഗം.
കാ​ർ​ഷി​കം, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു വാ​യ്പ​യെ​ടു​ത്ത് മു​ട​ങ്ങി​പ്പോ​യ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം സ്വ​രൂ​പി​ക്കു​ന്ന​ത്. ജ​പ്തി ഭീ​ഷ​ണി​യാ​ണ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ത്.
കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്കു​ള്ള മൊ​റ​ട്ടോ​റി​യം മാ​ർ​ച്ച് 31 വ​രെ തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ വ്യാ​പാ​ര മേ​ഖ​ല​യി​ലും വി​ദ്യാ​ഭ്യാ​സ വാ​യ്പ​യി​ലും ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു​ണ്ട്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ വ​ൻ ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​രി​ക​ൾ​ക്ക​ട​ക്ക​മു​ള്ള വാ​യ്പാ കു​ടി​ശി​ക ഈ​ടാ​ക്കാ​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശ്ര​മ​ത്തി​ലാ​ണ്.
റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​ക​ളാ​ണ് പ​ല​യി​ട​ത്തും ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തു കൂ​ടാ​തെ സ​ർ​ഫെ​യ്സിം​ഗ് പ​ദ്ധ​തി​യി​ലൂ​ടെ റ​വ​ന്യു റി​ക്ക​വ​റി​യി​ലേ​ക്ക് വേ​ഗ​ത്തി​ൽ ക​ട​ക്കാ​നു​ള്ള ശ്ര​മ​വും ബാ​ങ്കു​ക​ൾ​ക്കു​ണ്ട്.
വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളി​ൽ ഇ​ള​വു​ക​ളും സ​ബ്സി​ഡി​യും ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​വ​യൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടു​ക​ൾ.
പ​ല​യി​ട​ത്തും വാ​യ്പ​ക്കാ​ർ​ക്കു നേ​രെ ഭീ​ഷ​ണി​യു​ടെ സ്വ​രം മു​ഴ​ക്കു​ന്നു. എ​ങ്ങ​ന​യെും പി​രി​വ് പൂ​ർ​ത്തീ​ക​രി​ച്ച് ല​ക്ഷ്യം നേ​ട​ണ​മെ​ന്ന​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും താ​ത്പ​ര്യം.
റ​വ​ന്യു റി​ക്ക​വ​റി ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ വ​രെ കു​ടി​ശി​ക പി​രി​വി​നാ​യി രം​ഗ​ത്തു​ണ്ട്. ‌