മൂ​ല്യ​നി​ർ​ണ​യ പ്ര​തി​ഫ​ലം ത​ട​ഞ്ഞു​വ​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹം: എ​ച്ച്എ​സ്എ​സ്ടി​എ ‌
Saturday, February 22, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: 2019 ഓ​ഗ​സ്റ്റി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ്‌​വി​ജി​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്നു പ​രാ​തി.

അ​ക്വി​റ്റ​ൻ​സ് ര​സീ​ത് ക്യാ​ന്പി​ൽ​ത​ന്നെ ഒ​പ്പി​ട്ടു വാ​ങ്ങി​യ​ശേ​ഷം അ​ധ്യാ​പ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേക്ക് പ​ണം അ​ട​യ്ക്കു​ന്ന​താ​ണ് നി​ല​വി​ലെ രീ​തി. എ​ന്നാ​ൽ ട്ര​ഷ​റി​യി​ൽ നി​ന്നും ഉ​ണ്ടാ​യ ത​ട​സ​ങ്ങ​ൾ കാ​ര​ണ​മാ​ണ് യ​ഥാ​സ​മ​യം പ​ണം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യ​ഥാ​സ​മ​യം പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​ണെ​ന്നും മൂ​ല്യ​നി​ർ​ണ​യ പ്ര​തി​ഫ​ലം വൈ​കി​പ്പി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും എ​ച്ച്എ​സ്എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ജി മാ​ത്യു സാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ കെ. ​ഹ​രി​കു​മാ​ർ, ബി. ​പ്ര​മോ​ദ്, കെ. ​എം. സു​രേ​ഷ് കു​മാ​ർ, എ​ഫ്. യൂ​ജി​ൻ, റ്റി. ​ബേ​ബി, തോ​മ​സ് ഏ​ബ്ര​ഹാം, കോ​ശി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌