ഉ​ത്സ​വ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി; ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ ആ​റ് മ്യൂ​സി​യ​ങ്ങ​ൾ
Sunday, February 23, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ ആ​റു മ്യൂ​സി​യം സ്ഥാ​പി​ക്കു​മെ​ന്നും ജി​ല്ല​യെ ഹെ​റി​റ്റേ​ജ് ടൂ​റി​സം മേ​ഖ​ല​യാ​ക്കി മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ. ക​ട​മ്മ​നി​ട്ട പ​ട​യ​ണി ഗ്രാ​മ​ത്തി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഉ​ത്സ​വ് 2020 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും പ​ത്ത​നം​തി​ട്ട ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ത​ന​ത് നാ​ട​ന്‍-​ക്ലാ​സി​ക്ക​ല്‍ ദൃ​ശ്യ​ക​ലാ​രൂ​പ​ങ്ങ​ള്‍ ഉ​ത്സ​വം 2020 എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ത​ന​ത് ക​ലാ​രൂ​പ​മാ​യ പ​ട​യ​ണി​യു​ള്‍​പ്പ​ടെ 13 ക​ലാ​രൂ​പ​ങ്ങ​ളാ​ണ് ക​ട​മ്മ​നി​ട്ട​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ​ട​യ​ണി ആ​ചാ​ര്യ​ന്‍ ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ന്‍ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ദീ​പ, നാ​ര​ങ്ങാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു രാ​ജേ​ന്ദ്ര​ന്‍, പ​ട​യ​ണി ഗ്രാ​മം പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി പി.​ടി. പ്ര​സ​ന്ന​കു​മാ​ര്‍, ര​ക്ഷാ​ധി​കാ​രി വി.​കെ. പു​രു​ഷോ​ത്ത​മ​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ഴ​കു​ള​ത്തും ഉ​ത്സ​വ്

പ​ഴ​കു​ളം: സാം​സ്‌​കാ​രി​ക​ച്യു​തി​യി​ല്‍ നി​ന്ന് ന​മ്മു​ടെ സം​സ്‌​കാ​ ര​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ഡി​ടി​പി​സി ഉ​ത്സ​വം പോ​ലു​ള്ള ക​ലാ​ വേ​ദി​ക​ള്‍ വ​ഴി​യൊ​രു​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ.

ഡി​ടി​പി​സി ഉ​ത്സ​വം 2020 പ​ഴ​കു​ളം ആ​ലും​മൂ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​മു​രു​കേ​ഷ്, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​സ​ന്തോ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​ടി.​രാ​ധാ​കൃ​ഷ്ണ​ന്‍,
പ​ഞ്ചാ​യ​ത്തം​ഗം കെ. ​ബി​ജു, ഡി​റ്റി​പി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​ബി.​ഹ​ര്‍​ഷ​കു​മാ​ര്‍, പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​സു​രേ​ഷ്,
ഡി​റ്റി​പി​സി സെ​ക്ര​ട്ട​റി ആ​ര്‍. ശ്രീ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.