മു​കു​ളം 2019: ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും മ​ഞ്ഞാടി മാ​ര്‍​ത്തോ​മ്മാ സേ​വി​കാ സം​ഘം യു​പി സ്‌​കൂ​ളി​ന് ‌
Monday, February 24, 2020 11:03 PM IST
ത​ടി​യൂ​ർ: മ​ഞ്ഞാ​ടി മാ​ര്‍​ത്തോ​മ്മാ സേ​വി​കാ സം​ഘം യു​പി സ്‌​കൂ​ള്‍ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, ഭ​ക്ഷ്യ സു​ര​ക്ഷ എ​ന്നി​വ​യ്ക്ക് മു​കു​ളം 2019 പ​ദ്ധ​തി​യി​ലൂ​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ എ​വ​റോ​ളിം​ഗ് ഗ്രീ​ന്‍ ട്രോ​ഫി​യ്ക്കും കാ​ഷ് അ​വാ​ര്‍​ഡി​നും അ​ര്‍​ഹ​രാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല ഐ​സി​എ​ആ​ര്‍ -കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡ് ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് മു​കു​ളം.

കു​ട്ടി​ക​ളി​ല്‍ ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്ന സ​ര്‍​ഗ​വാ​സ​ന ക​ണ്ടെ​ത്തി സേ​ര്‍​വ്, ക​ണ്‍​സേ​ര്‍​വ്, റി​സേ​ര്‍​വ് എ​ന്ന​ആ​പ്ത​വാ​ക്യ​വു​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ഭ​ക്ഷ്യ​സു​ര​ക്ഷാ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ​യി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ച്ച് കു​ട്ടി​ക​ളി​ല്‍ താ​ത്പ​ര്യം ജ​നി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

25 മു​ത​ല്‍ 30 അം​ഗ​ങ്ങ​ളു​ള്ള ഇ​ക്കോ ക്ല​ബു​ക​ളു​ള്ള, ജി​ല്ല​യി​ലെ യു​പി, ഹൈ​സ്‌​കൂ​ളു​ക​ളെ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്‌​കൂ​ളു​ക​ള്‍​ക്കാ​യി സെ​മി​നാ​റു​ക​ള്‍, ക്വി​സ് മ​ത്സ​രം, കു​ട്ടി​ക്ക​ര്‍​ഷ​ക മേ​ള, നാ​ട​ന്‍ ഭ​ക്ഷ്യ മേ​ള, കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ള്‍, കൈ​യെ​ഴു​ത്ത് മാ​സി​ക മ​ത്സ​രം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.
പ​ങ്കെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച മ​ഞ്ഞാ​ടി മാ​ര്‍​ത്തോ​മ്മാ സേ​വി​കാ സം​ഘം യു​പി സ്‌​കൂ​ള്‍ ഇ​ക്കോ ക്ല​ബ്ബ് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യി. സ്‌​കൂ​ളി​ലും കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യും ഇ​ല​ക്ക​റി​ത്തോ​ട്ട​വും ഔ​ഷ​ധ​ത്തോ​ട്ട​വും ആ​രം​ഭി​ച്ചു. ക​ര​നെ​ല്‍​കൃ​ഷി ന​ട​ത്തി വി​ള​വെ​ടു​പ്പ് ഉ​ത്സ​വും ന​ട​ത്തി.കു​ടും​ബ​കൃ​ഷി - ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 15 വീ​ടു​ക​ളി​ല്‍ പ​ച്ച​ക്ക​റി​തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കു​ട്ടി​ക​ള്‍ ആ​ഴ്ച​തോ​റും വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു.ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൈ​മ​ല​യി​ലു​ള്ള കി​ണ​റി​ന്‍റെ ചു​റ്റും വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ന്നു. വ​ള്ളം​കു​ള​ത്തു​ള്ള മ​ണി​മ​ല​യാ​റി​ന്‍റെ ക​ട​വ് വൃ​ത്തി​യാ​ക്കി സം​ര​ക്ഷി​ച്ചു. മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​യി സം​ഭ​ര​ണി സ്‌​കൂ​ളി​ല്‍ ഉ​ണ്ടാ​ക്കി.സീ​ഡ് ബോ​ള്‍ നി​ര്‍​മാ​ണം - വി​വി​ധ മ​ര​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യു​ടെ വി​ത്തു​ക​ള്‍ ചാ​ണ​കം, ച​ക​രി​ച്ചോ​റ്, ചെ​ളി​മ​ണ്ണ് എ​ന്നി​വ​ചേ​ര്‍​ത്തു​ണ്ടാ​ക്കി​യ മി​ശ്രി​ത​ത്തി​ല്‍ പൊ​തി​ഞ്ഞ് ഉ​ണ​ക്കി​യെ​ടു​ത്ത് വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ ക​റി​വേ​പ്പ്, ഓ​മ ഇ​വ​യു​ടെ തൈ​ക​ളും സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തു.

തു​മ്പൂ​ര്‍​മു​ഴി ക​മ്പോ​സ്റ്റ് യൂ​ണി​റ്റ് - സ്‌​കൂ​ളി​ന്‍റെ പ​രി​സ​ര​ത്തു​ള്ള ക​രി​യി​ല​ക​ള്‍, ച​പ്പ് ച​വ​റു​ക​ള്‍, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ ക​മ്പോ​സ്റ്റ് വ​ള​മാ​ക്കി മാ​റ്റു​ന്ന​തി​ന് തൂ​മ്പൂ​ര്‍​മു​ഴി ക​മ്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ച്ചു. ഇ​തോ​ടൊ​പ്പം മ​ണ്ണി​ര ക​മ്പോ​സ്റ്റ് നി​ര്‍​മാ​ണ​വും സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. ല​വ് പ്ലാ​സ്റ്റി​ക് - പ്ലാ​സ്റ്റി​ക് പു​ന​രു​പ​യോ​ഗ പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ ചെ​ടി​ക​ള്‍ വ​ള​ര്‍​ത്തി, അ​ല​ങ്കാ​ര വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു.

വാ​യു സം​ര​ക്ഷ​ണ റാ​ലി, പ​പ്പാ​യ മേ​ള, ഭ​ക്ഷ്യ മേ​ള, കാ​ര്‍​ഷി​ക വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ലോ​ക പ​രി​സ്ഥി​തി ദി​നം, നാ​ളി​കേ​ര ദി​നം, ഓ​സോ​ണ്‍ ദി​നം, ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം, സ്വ​ച്ഛ​ഭാ​ര​ത വാ​രാ​ഘോ​ഷം തു​ട​ങ്ങി​യ പ്ര​ധാ​ന​പ്പെ​ട്ട ദി​നാ​ച​ര​ണ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് സാ​ലി​മ്മ മാ​ത്യു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, അ​ധ്യാ​പി​ക അ​ന്ന​മ്മ ടി. ​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ കു​ട്ടി​ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

കു​ന്നം മാ​ര്‍​ത്തോ​മ്മാ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ഇ​ര​വി​പേ​രൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍​ക്ക് ര​ണ്ടാം സ്ഥാ​ന​ത്തി​നും ത​ടി​യൂ​ര്‍ കാ​ര്‍​മ്മ​ല്‍ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ മൂ​ന്നാം​സ്ഥാ​ന​ത്തി​നും അ​ര്‍​ഹ​രാ​യി.

ഇ​ര​വി​പേ​രൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ ആ​ദി​ത്യ കെ. ​കു​ട്ടി​ക​ര്‍​ഷ​ക പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി.

ബി​ന്‍റോ കെ. ​ബി​ജു​മോ​ന്‍ മ​ഞ്ഞാ​ടി സേ​വി​കാ സം​ഘം യു​പി, ജെ​റി​ന്‍ വി. ​വി​ജോ​യി, സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വെ​ണ്ണി​ക്കു​ളം എ​ന്നി​വ​ര്‍ കു​ട്ടി​ക​ര്‍​ഷ​ക പു​ര​സ്‌​കാ​ര​ത്തി​ല്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

മി​ക​ച്ച അ​ധ്യാ​പി​ക കോ​ര്‍​ഡി​നേ​റ്റ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് മ​ഞ്ഞാ​ടി സേ​വി​കാ സം​ഘം യു​പി സ്‌​കൂ​ളി​ലെ അ​ന്ന​മ്മ റ്റി. ​ബേ​ബി അ​ര്‍​ഹ​യാ​യി.നാ​ളെ രാ​വി​ലെ 10.30 ന് ​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കും.
കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. ഏ​ബ്ര​ഹാം പി. ​വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്നും കൃ​ഷി വി​ജ്ഞാ​ന മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട്, മു​കു​ളം 2019 നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ‌