ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​ങ്ങ​റ സ​മ​ര​ഭൂ​മി സ​ന്ദ​ർ​ശി​ച്ചു ‌‌
Tuesday, February 25, 2020 11:05 PM IST
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് 2014 ലെ ​ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ഷി​ച്ചു.

ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ന​സീ​ർ, സി.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചെ​ങ്ങ​റ​യി​ലെ​ത്തി​യ​ത്. ഏ​ക​താ പ​രി​ഷ​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, അം​ഗം ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ നേ​രി​ട്ട് ഇ​ട​പെ​ട്ട​ത്.ചെ​ങ്ങ​റ​യി​ലെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

2014 ൽ ​ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ൽ​കി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ജ​ന​ന, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ചെ​ങ്ങ​റ​യി​ൽ സ​മ​ഗ്ര​മാ​യ സ​ർ​വേ ന​ട​ത്താ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​നെ​യും ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ വ​കു​പ്പി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.30 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​ദ്യു​തി​യും വെ​ള്ള​വും ന​ൽ​കു​ന്ന​തി​ന് അ​താ​തുബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​മാ​രെ നേ​രി​ൽ കാ​ണാ​നും ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

2014 ൽ ​ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​ൻ മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത സാ​ഹ​യ​ര്യ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ഏ​ക​താ പ​രി​ഷ​ത് ഭാ​ര​വാ​ഹി​ക​ളും പ​രാ​തി​ക്കാ​രു​മാ​യ ബി​നു എ​സ്. ച​ക്കാ​ലാ​യി​ൽ, ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​റ​ഞ്ഞു. മ​റി​യാ​മ്മ തോ​മ​സ്, ശ്രീ​ദേ​വി ബാ​ല​കൃ​ഷ​ണ​ൻ എ​ന്നി​വ​രും സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു. ‌