കോ​ട്ടാ​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​നു പു​തി​യ കെ​ട്ടി​ടം; സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് ‌
Tuesday, February 25, 2020 11:08 PM IST
‌കോ​ട്ടാ​ങ്ങ​ല്‍: കോ​ട്ടാ​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​ത്തി​ന്‍റെ സ്പ​ന്ദ​ന​മാ​യി മാ​റി​യ സ്‌​കൂ​ളി​ന്‍റെ മു​ന്നോ​ട്ടു​ള്ള പു​രോ​ഗ​തി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കും. സ്‌​കൂ​ളി​ന് ആ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി, സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി​ക​ള്‍, കം​പ്യൂ​ട്ട​ര്‍ ലാ​ബു​ക​ള്‍ എ​ന്നി​വ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര സൂ​ചി​കാ പ​ട്ടി​ക​യി​ല്‍ കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി. 20 സം​സ്ഥാ​ന​ങ്ങ​ളെ പി​ന്ത​ള്ളി​യാ​ണ് നീ​തി ആ​യോ​ഗ് ത​യാ​റാ​ക്കി​യ സ്‌​കൂ​ള്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്സി​ല്‍ കേ​ര​ളം ആ​ദ്യ​മാ​യി നേ​ട്ടം കൈ​വ​രി​ച്ച​ത്. നി​ല​വി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 82 പോ​യി​ന്‍റു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. നൂ​റ് പോ​യി​ന്‍റു​ക​ള്‍ നേ​ടു​ക​യാ​ണ് ല​ക്ഷ്യം. ഈ ​നേ​ട്ട​ത്തി​ലേ​ക്ക് സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ എ​ത്തി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അ​തി​നാ​യി ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്‍​കുമെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ന്‍ ആ​ദ​രി​ച്ചു.
പ്ര​ഥ​മാ​ധ്യാ​പി​ക വി. ​കെ. രാ​ജ​ശ്രീ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ശ​താ​ബ്ദി സ്മാ​ര​ക ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റെ​ജി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.എം.എം ​സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​തീ​ഷ്, ഷാ​ഹി​ദ ബീ​വി, സി. ​ആ​ര്‍. വി​ജ​യ​മ്മ, ടി. ​എ​ന്‍. വി​ജ​യ​ന്‍, ഇ. ​കെ അ​ജി, എ​ല്‍. സി. ​ചാ​ക്കോ , ജോ​സ് പ്ര​കാ​ശ്, ദീ​പ്തി ദാ​മോ​ദ​ര​ന്‍, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ആ​ലീ​സ് സെ​ബാ​സ്റ്റ്യ​ന്‍, ആ​നി രാ​ജു, പി. ​എ.​ശാ​ന്ത​മ്മ, എ​ഇ​ഒ വി. ​ന​ളി​നി, എം.​കെ.​എം ഹ​നീ​ഫ, പി. ​കെ അ​ബ്ദു​ല്‍ ക​രിം,ജ​നാ​ബ് നൗ​ഫ​ല്‍ ബാ​ഖ​വി, സു​നി​ല്‍ വെ​ള്ളി​ക്ക​ര, ഫാ. ​ജോ​ര്‍​ജ് വാ​ത്യാ​ക​രി, അ​സീ​സ് റാ​വു​ത്ത​ര്‍, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, സാ​ബു മ​രു​തേ​ന്‍​കു​ന്നേ​ല്‍, എം. ​എ​സ് ഷാ​ജ​ഹാ​ന്‍, രി​കു​മാ​ര്‍, വി. ​ജെ വ​ര്‍​ഗീ​സ്, കൊ​ച്ചു​മോ​ന്‍ വ​ട​ക്കേ​ല്‍, ന​ജീ​ബ് കോ​ട്ടാ​ങ്ങ​ല്‍, ജാ​സ്മി​ന്‍ റ​ഹിം, ന​സീ​ര്‍ വ​യ​ലും ത​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും വാ​ര്‍​ഡം​ഗ​വു​മാ​യ എ​ബി​ന്‍ ബാ​ബു സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​എ​സ് സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ‌‌