കാ​വ​നാ​ല്‍ നി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; വൈ​ദ്യു​തി ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്കും ‌‌
Tuesday, February 25, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര പേ​ഴും​മ്പാ​റ കാ​വ​നാ​ല്‍ നി​വാ​സി​ക​ളു​ടെ 10 വ​ര്‍​ഷ​ത്തെ വി​ഷ​മാ​വ​സ്ഥ​യ്ക്ക് മ​ന്ത്രി എം.​എം. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ പ​രി​ഹാ​രം.
ത​ങ്ങ​ളു​ടെ വീ​ടി​നു മു​ക​ളി​ലൂ​ടെ​യു​ള്ള ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ര്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി.
അ​വ​സാ​ന​മാ​ണ് പ​രാ​തി​യു​മാ​യി മ​ന്ത്രി എം. ​എം. മ​ണി​യു​ടെ അ​ദാ​ല​ത്തി​ലെ​ത്തി​നെ​ത്തി​യ​ത്.
കാ​വ​നാ​ല്‍ പ്ര​ദേ​ശ​ത്ത് ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും സ്വ​ന്ത​മാ​യി വീ​ട് വ​യ്ക്കു​ന്ന​തി​ന് 10 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണു​ള്ള​ത്. ഈ ​സ്ഥ​ല​ത്തു കൂ​ടി​യാ​ണ് മാ​ട​മ​ണി​ല്‍ നി​ന്നും 11 കെ​വി ലൈ​ന്‍ ക​ട​ന്നു പോ​കു​ന്ന​ത്.
ഇ​ത് നി​ല​വി​ലു​ള്ള വീ​ടു​ക​ള്‍​ക്കും പു​തു​താ​യി വീ​ട് വ​യ്ക്കു​ന്ന​വ​ര്‍​ക്കും സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ ആ​ണെ​ന്നും അ​തി​നാ​ല്‍ ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ട്ട​ത്.
മ​ന്ത്രി പ​രാ​തി പ​രി​ശോ​ധി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം പേ​രും ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ്. അ​തി​നാ​ല്‍ പ്ര​വൃ​ത്തി​ക്കു വേ​ണ്ടി വ​രു​ന്ന 2,83,576 രൂ​പ വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ ചെ​ല​വി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ‌