‌ന​ഗ​ര​സ​ഭ ശ​താ​ബ്ദി ആ​ഘോ​ഷം; മി​നി മാ​ര​ത്ത​ണി​ൽ അ​ണി​നി​ര​ന്ന​ത് 123 പേ​ർ
Tuesday, February 25, 2020 11:08 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 123 പേ​രാ​ണ് 12 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ണ്ടാ​യി​രു​ന്ന മാ​ര​ത്ത​ണി​ൽ അ​ണി​നി​ര​ന്ന​ത്. എം​ജി​എം സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, സ​ന്തോ​ഷ് ട്രോ​ഫി താ​രം ജോ​ബി ജോ​സ​ഫ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
എം​ജി​എം സ്കൂ​ളി​ൽ നി​ന്ന് ശ്രീ​വ​ല്ല​ഭ ക്ഷേ​ത്രം, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, കു​രി​ശു​ക​വ​ല, ബൈ​പാ​സ്, വൈ​എം​സി​എ, എ​സ്്സി​എ​സ് ജം​ഗ്ഷ​ൻ, ദീ​പാ ജം​ഗ്ഷ​ൻ, കു​റ്റ​പ്പു​ഴ, മു​ത്തൂ​ർ, മ​ന്നം​ക​ര​ച്ചി​റ, അ​ഞ്ച​ൽ​കു​റ്റി, അ​ന്പി​ളി ജം​ഗ്ഷ​ൻ വ​ഴി എം​ജി​എം സ്കൂ​ളി​ൽ സ​മാ​പി​ച്ചു.
പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ജേ​താ​വു കൂ​ടി​യാ​യ ആ​ദ​ർ​ശ് ബി​നു ഒ​ന്നാ​മ​തെ​ത്തി. ഡി. ​അ​ശ്വി​ൻ, അ​ല​ൻ റെ​ജി എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. വ​നി​ത വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജി​ലെ സൗ​പ​ർ​ണി​ക ഒ​ന്നാം​സ്ഥാ​ന​വും ടി.​കെ. ന​വ്യ, എ​ൻ.​എ​സ്. നി​ഷ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. സ​ബ്ക​ള​ക്ട​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, കൗ​ണ്‍​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, കാ​യി​ക​രം​ഗ​ത്തു​നി​ന്ന് ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കാ​ളി​ക​ളാ​യി.ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​രം ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ്, സ്ഥാ​പ​ന​ങ്ങ​ൾ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​ണ് ഒ​ന്നാം​സ്ഥാ​നം, മാ​ക്ഫാ​സ്റ്റ് കോ​ള​ജ്, സെ​ന്‍റ് മേ​രീ​സ് വ​നി​ത കോ​ള​ജ് എ​ന്നി​വ​യ​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സി​റി​യ​ൻ ജാ​ക്കോ​ബൈ​റ്റ് പ​ബ്ലി​ക് സ്കൂ​ൾ, ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സ്, എം​ജി​എം​എ​ച്ച്എ​സ്എ​സ് എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും​ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്ക് 29നു ​പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ‌