മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണീ​രും വേ​ദ​ന​യും ക​ണ്ട​റി​ഞ്ഞ് കൈ​ത്താ​ങ്ങാ​ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Wednesday, February 26, 2020 11:08 PM IST
ച​ങ്ങ​നാ​ശേ​രി: മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണീ​രും വേ​ദ​ന​യും ക​ണ്ട​റി​ഞ്ഞ് കൈ​ത്താ​ങ്ങാ​കാ​ൻ ഓ​രോ ക്രൈ​സ്ത​വ​നും ക​ഴി​യ​ണമെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ്പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. പാ​റേ​ൽ​പ​ള്ളി മൈ​താ​ന​ത്തു ന​ട​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ 21-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മ​ധ്യേ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സ​ന്പ​ത്തും സ്ഥാ​ന​മാ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഇ​ത് ആ​സ​ക്തി​യാ​യി മാ​റു​ന്ന​ത് മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ടു​ത്തും.
ധ​നം ന​മ്മെ ന​യി​ക്കു​ന്ന യ​ജ​മാ​ന​നാ​ക​രു​തെ​ന്നും അ​രു​താ​ത്ത വ​ഴി​യി​ലൂ​ടെ നേ​ടു​ന്ന​തൊ​ന്നും നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ബി​ഷ​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ച​നം ധ്യാ​നി​ച്ചു​കൊ​ണ്ട് ആ​സ​ക്തി​ക​ളെ അ​തി​ജീ​വി​ക്ക​ണ​മെ​ന്നും ദൈ​വ​സാ​ന്നി​ധ്യ​ത്തി​ൽ ജ്വ​ലി​ക്ക​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫാ.​ ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ, ജോ​ണ്‍ പോ​ൾ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘേ​ഷ​ണം ന​ട​ത്തി.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രൂ​പ​താ വി​കാ​രി​ ജ​ന​റാ​ൾ മോ​ണ്‍.​ തോ​മ​സ് പാ​ടി​യ​ത്ത് വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം. നാ​ളെ രാ​വി​ലെ പ​ത്തു ​മു​ത​ൽ ഉ​ച്ചയ്​ക്ക് ഒ​ന്നു​വ​രെ സീ​നി​യ​ർ സി​റ്റി​സ​ണ്‍ സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന പാ​ലാ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം. 29ന് ​ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.