ക്ഷീ​ര​വി​ക​സ​ന, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ളെ ലോ​ക്ക് ഡൗ​ണ്‍ വി​ല​ക്കു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി ‌
Thursday, March 26, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ക്ഷീ​ര​വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നീ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ളെ ലോ​ക്ക് ഡൗ​ണ്‍ വി​ല​ക്കു​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. സം​സ്ഥാ​ന​ത്തെ ക്ഷീ​ര​വി​ക​സ​ന​ത്തി​ലും മൃ​ഗ​പ​രി​പാ​ല​ന​ത്തി​ലും ഉ​ണ്ടാ​കു​ന്ന വി​ല​ക്കു​ക​ള്‍ അ​നേ​കം മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​തി​നാ​ലും പാ​ല്‍ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തി​നാ​ലു​മാ​ണി​ത്. ഇ​തു​പ്ര​ക​രം പാ​ലി​ന്‍റെ മൊ​ത്തം സം​ഭ​ര​ണ​വും വി​ത​ര​ണ​വും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലു​ക​ളെ​യും ലോ​ക്ക് ഡൗ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ‌