അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കും: മ​ന്ത്രി
Monday, March 30, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കു​മെ​ന്നു ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.
റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ന​ല്‍​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പൂ​ര്‍​ണ​മാ​യ ക​ണ​ക്ക് അ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​യ്യാ​റാ​ക്കും.
ആ​ധാ​ര്‍ കാ​ര്‍​ഡ് ഇ​ല്ലെ​ങ്കി​ല്‍​പോ​ലും അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കും. നി​ല​വി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ കോ​ണ്‍​ട്രാ​ക്ട​റും സ്‌​പോ​ണ്‍​സ​റും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. .ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കാ​ന്‍ വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്കും റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ളും എ​ത്തി​ക്കും.
വ​ന​ത്തി​ല്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യും. മി​ല്‍​മ വ​ഴി ശേ​ഖ​രി​ക്കു​ന്ന പാ​ല്‍ വി​ല്പ​ന കു​റ​വാ​യ​തി​നാ​ല്‍ ത​മി​ഴ്നാ​ട്ടി​ലെ ഫാ​ക്ട​റി​ക​ളി​ല്‍ എ​ത്തി​ച്ച് പാ​ല്‍​പ്പൊ​ടി​യാ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ മൂ​ന്നു മേ​ഖ​ല​ക​ളി​ല്‍ മി​ല്‍​മ പാ​ല്‍ സം​ഭ​രി​ക്കു​ന്നു​ണ്ട്. കാ​ലി​ത്തീ​റ്റ കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.