വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍
Saturday, April 4, 2020 10:37 PM IST
തി​രു​വ​ല്ല : കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​വ​ര്‍​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശി​ച്ചു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ 38ാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മു​ത്തൂ​ര്‍ നാ​ങ്ക​ര മ​ല​യി​ല്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്നെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ബ​ന്ധു​ക്ക​ളാ​യ നാ​ലു പേ​രെ​യാ​ണ് ശ​നി​യാ​ഴ്ച മു​ത​ല്‍ യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ല്‍ ത​ന്നെ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണി​വ​ര്‍. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന യു​വ​തി​യു​ടെ സ​ഹോ​ദ​രി​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണി​വ​ര്‍. ക​ഴി​ഞ്ഞ ദി​വ​സം അ​ത്യാ​സ​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മാ​താ​വി​നെ കാ​ണാ​ന്‍ വേ​ണ്ടി​ ഇ​വ​ര്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വീ​ട്ടി​ല്‍ ഇ​ത​ര ജി​ല്ല​യി​ല്‍ നി​ന്നും സ​ന്ദ​ര്‍​ശ​ക​രെ​ത്തി​യ വി​വ​രം സ​മീ​പ​വാ​സി​ക​ള്‍ ആ​രോ​ഗ്യ വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ അ​ഭ്യ​ര്‍​ഥി​ച്ചു.