'തു​ര​ത്താം കോ​വി​ഡി​നെ, വി​ത​യ്ക്കാം ഈ ​മ​ണ്ണി​ല്‍' ഹാ​ഷ് ടാ​ഗ് കാ​മ്പ​യ്‌​നു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ‌
Sunday, April 5, 2020 9:28 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ ദി​ന​ങ്ങ​ള്‍ കൃ​ഷി​ക്കാ​യി വി​നി​യോ​ഗി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​നും കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യി കു​ടും​ബ​ശ്രീ​യു​ടേ​യും ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടേ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും സ​ഹാ​യ​ത്തോ​ടു​കൂ​ടി വീ​ടു​ക​ളി​ല്‍ കൃ​ഷി വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി തൈ​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​ന​വും ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​രം​ഭ​വും ഇ​ന്ന് നടക്കും.
രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് ഉദ്ഘാ ടനം നി​ര്‍​വ​ഹി​ക്കും.
കൃ​ഷി വ​കു​പ്പി​ന്‍റെ ഫാം, ​വി​എ​ഫ്പി​സി​കെ എ​ന്നി​വ മു​ഖേ​ന മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ പാ​യ്ക്ക​റ്റു​ക​ള്‍ ജി​ല്ല​യി​ലെ വീ​ടു​ക​ളി​ലേ​ക്ക് ഈ ​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ല്‍​ കും. ‌
കൂ​ടാ​തെ കു​ട്ടി​ക​ള്‍​ക്കാ​യും മു​തി​ര്‍​ന്ന​വ​ര്‍​ക്കാ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ 'തു​ര​ത്താം കോ​വി​ഡി​നെ വി​ത​യ്ക്കാം ഈ ​മ​ണ്ണി​ല്‍' എ​ന്ന പേ​രി​ല്‍ ഹാ​ഷ് ടാ​ഗ് കാ​മ്പെ​യ്ന്‍ സം​ഘ​ടി​പ്പി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ക്ല​ബു​ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​ങ്ങ​നെ പ​ല വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കൃ​ഷി,
മാ​ലി​ന്യ സം​സ്‌​ക​ര​ണം, ജ​ല​സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ ക​ളി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും.
നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന ഏ​തൊ​രാ​ള്‍​ക്കും ഇ​തി​ല്‍ പ​ങ്കെ​ടു​ക്കാം.
ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള ലി​ങ്ക് ജി​ല്ലാ ഹ​രി​ത​കേ​ര​ളം മി​ഷ​ന്റെ ഒ​ഫി​ഷ്യ​ല്‍ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ല​ഭി​ക്കും.
മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. ‌‌