ന​ട​പ്പാ​ലം ത​ക​ർ​ന്നു‌‌
Tuesday, April 7, 2020 10:15 PM IST
വെ​ണ്ണി​ക്കു​ളം: തു​ണ്ടി​യി​ൽ പ​ടി​ക്കു സ​മീ​പം വ​ലി​യ തോ​ട്ടി​ൽ ന​ട​പ്പാ​ലം ത​ക​ർ​ന്നു​വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് നാ​ല​ടി വീ​തി​യു​ള്ള ന​ട​പ്പാ​ത ത​ക​ർ​ന്നു വീ​ണ​ത്.
വെ​ണ്ണി​ക്കു​ളം ശാ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന യാ​ത്രാ മാ​ർ​ഗം കൂ​ടി​യാ​യി​രു​ന്നു. ഇ​തി​നു​പു​റ​മേ ബ​ഥ​നി അ​ക്കാ​ദ​മി സ്കൂ​ൾ, നി​ര​വ​ധി വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ച്ചി​രു​ന്ന പാ​ല​മാ​യി​രു​ന്നു. അ​ര നൂ​റ്റാ​ണ്ടു മു​ന്പ് പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ പാ​ലം ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി അ​പ​ക​ട നി​ല​യി​ലാ​യി​രു​ന്നു.
എഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ വെ​ണ്ണി​ക്കു​ളം ശാ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പാ​ലം പ​ണി​ത​ത്. പാ​ലം ത​ക​ർ​ന്ന് വീ​ണ​തോ​ടെ ഇ​തി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​ർ ര​ണ്ടു കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള തൂ​ൺ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്നു പോ​യി​രു​ന്നു. ‌‌