ബ്ലെ​സി വീ​ട്ടി​ലെ​ത്തി, ക്വാ​റ​ന്‍റൈ​നി​ലാ​യി
Friday, May 22, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ട​ര​മാ​സം വി​ദേ​ശ​ത്ത് ലോ​ക്ക്ഡൗ​ണി​ൽ​പെ​ട്ടു​പോ​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി കു​റ്റ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നിലാ​യി. കൈ​യു​ടെ വി​ര​ലി​നേ​റ്റ ചെ​റി​യ പ​രി​ക്കു കാ​ര​ണം പ്ലാ​സ്റ്റ​റി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ ക്വാ​റന്‍റൈനീ​ലാ​കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ’ആ​ടു​ജീ​വി​തം’ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷൂ​ട്ടിം​ഗി​ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​ന് പു​ല​ർ​ച്ചെ​യാ​ണ് വി​ദേ​ശ​ത്തേ​ക്കു പു​റ​പ്പെ​ട്ട​ത്. ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ജോ​ർ​ദാ​നി​ലാ​ണ് 58 അം​ഗ സി​നി​മാ സം​ഘം കു​ടു​ങ്ങി​യ​ത്.

ഏ​റെ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് സം​ഘം അ​വി​ടെ ക​ട​ന്നു​പോ​യ​തെ​ന്ന് ബ്ലെ​സി പ​റ​ഞ്ഞു. ഇ​ട​യ്ക്ക് ഷൂ​ട്ടിം​ഗ് മു​ട​ങ്ങി. പി​ന്നീ​ട് ഏ​പ്രി​ൽ 24ന് ​ജോ​ർ​ദാ​നി​ലെ വാ​ദി​റാ​മി​ൽ പു​ന​രാരം​ഭി​ച്ചെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. അ​ഭി​നേ​താ​ക്ക​ളി​ൽ പ​ല​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പെ​ട്ടു​പോ​യ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും എ​ത്താ​നാ​യി​ല്ല. അ​ൾ​ജി​രീ​യ​യി​ൽ അ​ട​ക്കം ഇ​നി ചി​ത്രീ​ക​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്.

നാ​യ​ക​ൻ പൃ​ഥ്വി​രാ​ജ് അ​ട​ക്കം സം​വി​ധാ​യ​ക​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. വി​ദേ​ശ​ത്തെ ക​ന​ത്ത ചെ​ല​വു​ക​ളും സം​ഘ​ത്തെ വ​ല​ച്ചു. ഭീ​മ​മാ​യ തു​ക വി​മാ​ന​ച്ചാ​ർ​ജ് ന​ൽ​കി​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ന്‍റെ നി​ര​ക്കി​നേ​ക്കാ​ൾ അ​ധി​കം ന​ൽ​കേ​ണ്ടി​വ​ന്നു​വെ​ന്ന് ബ്ലെ​സി പ​റ​ഞ്ഞു. അ​മ്മാ​നി​ൽ നി​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഡ​ൽ​ഹി​യി​ലെ​ത്തി.