തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​നം
Saturday, May 23, 2020 10:41 PM IST
തി​രു​വ​ല്ല: നാ​ളെ മു​ത​ൽ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും.
സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്തു ക​ട​ക്കാ​ൻ ഒ​രു വ​ഴി മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. മ​റ്റെ​ല്ലാ വ​ഴി​ക​ളും പോ​ലീ​സ് അ​ട​യ്ക്കും.

ഏ​ക​ദേ​ശം 250 ഓ​ളം ആ​ൾ​ക്കാ​രാ​വും ഒ​രു ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ട്രെ​യി​ൻ വ​രി​ക. ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങു​ന്ന ആ​ളു​ക​ളെ ആ​ർ​പി​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്് ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ് ഫോ​മി​ലേ​ക്കെ​ത്തി​ക്കും. ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​യാ​ൽ ആ​ദ്യം ഇ​വ​രു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ഗ​ര​സ​ഭ​യും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​ണു​വി​മു​ക്ത​മാ​ക്കും. തു​ട​ർ​ന്ന് മൂ​ന്ന് ടീ​മു​ക​ൾ തെ​ർ​മ​ൽ സ്കാ​നിം​ഗ് ന​ട​ത്തും. സ്കാ​നിം​ഗി​ൽ രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ അ​വ​രു​ടെ സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും.

ഇ​വ​രെ നേ​രി​ട്ട് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ത​യാ​റാ​ക്കു​ന്ന പാ​സ​ഞ്ച​ർ ലോ​ഞ്ചി​ലേ​ക്ക് മാ​റ്റും. പാ​സ​ഞ്ച​ർ ലോ​ഞ്ചി​ൽ സെ​ൽ​ഫ് റി​പ്പോ​ർ​ട്ടിം​ഗ് ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​ക​ണം. ശേ​ഷം ആ​റ് താ​ലൂ​ക്കു​ക​ൾ​ക്കാ​യും ഇ​ത​ര ജി​ല്ല​ക​ൾ​ക്കു​മാ​യി ത​യാ​റാ​ക്കി​യ ഏ​ഴ് കൗ​ണ്ട​റു​ക​ളി​ൽ എ​ത്ത​ണം.കൗ​ണ്ട​റു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന യ്ക്കു ​ശേ​ഷം ഡേ​റ്റാ എ​ൻ​ട്രി കൗ​ണ്ട​റി​ൽ എ​ത്തി ഡാ​റ്റ കൈ​മാ​റ​ണം. കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം താ​ലൂ​ക്കു​ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ ബ​സു​ക​ളി​ൽ ആ​ളു​ക​ളെ താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​ക്കും. നാ​ളെ രാ​വി​ലെ 10.30ന് ​മോ​ക്ഡ്രി​ൽ ന​ട​ത്തു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ പ​റ​ഞ്ഞു.

എ​ൽ​എ ഡെ​പ്യു​ട്ടി ക​ള​ക്ട​ർ എ​സ്.​എ​ച്ച്. സ​ജി​കു​മാ​ർ, എ​ൻ​എ​ച്ച്എം ഡി​പി​എം എ​ബി സു​ഷ​ൻ, തി​രു​വ​ല്ല ത​ഹ​സി​ൽ​ദാ​ർ പി. ​ജോ​ണ്‍ വ​ർ​ഗീ​സ്, എ​ൻ​ഐ​സി ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ജി​ജി ജോ​ർ​ജ്, മ​റ്റ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.