എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യുംമാ​സ്കു​ക​ൾ എ​ത്തി​ച്ചെ​ന്ന് എ​സ്എ​സ്കെ ‌
Wednesday, May 27, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 10, പ്ല​സ് വ​ണ്‍, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി സ​മ​ഗ്ര ശി​ക്ഷ പ​ത്ത​നം​തി​ട്ട. പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ലെ 9621ഉം ​എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ 27202 ഉം ​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ മാ​സ്‌​ക് ന​ല്‍​കി​യെ​ന്ന് എ​സ്എ​സ്കെ അ​വ​കാ​ശ​പ്പെ​ട്ടു.‌
സ്‌​കൂ​ള്‍ പി​റ്റി​എ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ടീ​ച്ചേ​ഴ്‌​സ്, സ​മ​ഗ്ര ശി​ക്ഷ​യി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വ​ഴി​യാ​ണ് മാ​സ്‌​ക് വി​ത​ര​ണം ചെ​യ്ത​ത്.
പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷാ സൂ​പ്ര​ണ്ട്, ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ എ​ന്നി​വ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​മാ​യ ക്ലാ​സു​ക​ള്‍ ന​ല്‍​കി.
കു​ട്ടി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​നു​പു​റ​മേ പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള​വ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും വീ​ഡി​യോ, ഓ​ഡി​യോ, സ്ലൈ​ഡ് മു​ഖേ​ന അ​റി​യി​പ്പും ന​ല്‍​കി.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ചാ​ര്‍​ജ് വ​ഹി​ക്കു​ന്ന ഡോ.​സി.​എ​സ്.​ന​ന്ദി​നി പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ വീ​ഡി​യോ അ​ധ്യാ​പ​ക​ര്‍​ക്ക് ന​ല്‍​കി.
ജി​ല്ല​യി​ലെ 168 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 133 കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​ഗ്ര ശി​ക്ഷ​യി​ലെ ജീ​വ​ന​ക്കാ​ര്‍ പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നും എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ‌