റ​മ്പു​ട്ടാ​ന്‍ വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങു​ന്നു, വി​പ​ണി സാ​ധ്യ​ത​യി​ല്‍ ആ​ശ​ങ്ക
Friday, May 29, 2020 9:32 PM IST
റാ​ന്നി: ജി​ല്ല​യി​ലെ പ്ര​ധാ​ന വാ​ര്‍​ഷി​ക വി​ള​വെ​ടു​പ്പു​ക​ളി​ലൊ​ന്നാ​യ റ​മ്പു​ട്ടാ​ന് ഇ​ത്ത​വ​ണ വി​പ​ണി ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ലോ​ക്ക്ഡൗ​ണി​ല്‍ റ​മ്പു​ട്ടാ​ന് പു​റം​വി​പ​ണി ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കാ​യി​രു​ന്നു റ​മ്പു​ട്ടാ​ന്‍ ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഇ​തി​നു​ള​ള ബു​ദ്ധി​മു​ട്ടാ​ണ് ക​ര്‍​ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്. റ​മ്പു​ട്ടാ​ന് പ്രാ​ദേ​ശി​ക വി​പ​ണി കേ​ര​ള​ത്തി​ല്‍ ഇ​ല്ല.
ജി​ല്ല​യി​ല്‍ ത​ന്നെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം റ​മ്പു​ട്ടാ​ന്‍ ക​ര്‍​ഷ​ക​രാ​ണ് ഉ​ള്ള​ത്. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ റ​മ്പു​ട്ടാ​ന്‍ കാ​യി​ക്കു​മ്പോ​ള്‍ ത​ന്നെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മ​റ്റു​മു​ള്ള മൊ​ത്ത വി​ത​ര​ണ​ക്കാ​രാ​യ ക​ച്ച​വ​ട​ക്കാ​ര്‍ എ​ത്തി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച് വ​ല​യി​ട്ട് കാ​യ സം​ര​ക്ഷി​ക്കു​ക​യും പാ​ക​മാ​കു​മ്പോ​ള്‍ പ​റി​ച്ചു കൊ​ണ്ടു​പോ​വു​ക​യു​മാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ഘ​ട്ടം ആ​യ​തി​നാ​ല്‍ ആ​രും ഇ​ത് വാ​ങ്ങാ​ന്‍ എ​ത്തി​യി​ട്ടി​ല്ല. സം​ര​ക്ഷി​ത വ​ല ഇ​ടാ​ത്ത​തി​നാ​ല്‍ ത​ന്നെ കാ​യ്ക​ള്‍ ന​ഷ്ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല പാ​ക​മാ​കു​ന്ന വാ​ങ്ങാ​നും ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ഇ​പ്പോ​ള്‍. റ​മ്പു​ട്ടാ​ന്‍ കൃ​ഷി​യി​ലൂ​ടെ വാ​ര്‍​ഷി​ക വ​രു​മാ​നം മാ്ത്രം ​ല​ഭി​ച്ചു​വ​രു​ന്ന ക​ര്‍​ഷ​ക​രാ​ണ് ആ​ശ​ങ്ക​യി​ലാ​യ​ത്. വി​പ​ണി ന​ഷ്ട​പ്പെ​ട്ട റ​മ്പു​ട്ടാ​ന്‍ ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടും മ​ന്ത്രി വി. ​എ​സ്. സു​നി​ല്‍​കു​മാ​റി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വെ​ജി​റ്റ​ബി​ള്‍ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ (വി​എ​ഫ്പി​സി​കെ) വ​ഴി​യും ഹോ​ര്‍​ട്ടി​കോ​ര്‍​പ് ഇ​ക്കോ ഷോ​പ്പ് വ​ഴി​യും ഇ​വ വി​ല്‍​പ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റ​മ്പു​ട്ടാ​ന്‍ സീ​സ​ണ്‍ കാ​ല​യ​ള​വ് മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളാ​ണ്.