പോ​ലീ​സ് എ​ആ​ര്‍ ക്യാ​മ്പി​ല്‍ ത​മ്മി​ല​ടി, കേ​സ്‌
Sunday, May 31, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പി​ല്‍ എ​സ്‌​ഐ കു​ക്കി​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​ര്‍​ദ​ന​ത്തേ തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ ക്യാ​മ്പ് ഫോ​ളോ​വ​ര്‍ മ​ധു പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.
മ​ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്‌​ഐ ജ​യ​കു​മാ​ര്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് മൊ​ഴി. ‌എ​ആ​ര്‍ ക്യാ​മ്പ് മെ​സി​ലെ കു​ക്കാ​ണ് മ​ധു. ഇ​ദ്ദേ​ഹ​ത്തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മെ​സി​ലേ​ക്ക് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു. ഈ ​വി​വ​രം അ​റി​യി​ച്ച എ​സ്‌​ഐ​യോ​ടു ത​നി​ക്കു പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മ​ധു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം.
വാ​ക്കേ​റ്റം കൈ​യ്യാ​ങ്ക​ളി​യി​ലെ​ത്തി. എ​സ്പി​യു​ടെ മെ​സി​ലേ​ക്ക് സ്ഥി​ര​മാ​യി ഡ്യൂ​ട്ടി​ക്കു പോ​കു​ന്ന​യാ​ള്‍ ഉ​ണ്ടാ​യി​ട്ടും ത​ന്നെ അ​വി​ടേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തി​നു പി​ന്നി​ല്‍ ഗു​ഢാ​ലോ​ച​ന​യാ​ണെ​ന്ന് മ​ധു ആ​രോ​പി​ച്ചു.‌